പാമ്പാടി: ഐപിസി പാമ്പാടി സെന്റർ പിവൈപിഎ ഒരുക്കിയ ഏകദിന കൺവെൻഷന് അനുഗ്രഹിത സമാപനം. പാമ്പാടി പോരാളൂർ ജി എം ഡി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയിൽ ഉദ്ഘാടനം ചെയ്യുകയും സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി മർക്കോസ് അധ്യക്ഷത വഹിക്കുകയും ചെയ്തു.പാസ്റ്റർ അനീഷ് കാവാലം മുഖ്യ സന്ദേശം നൽകി. പ്രസിഡന്റ് കെവിൻ ഫിലിപ്പ് സാബു സ്വാഗതവും, സെക്രട്ടറി കെസിയ മേരി തോമസ് നന്ദിയും പറഞ്ഞു. ജോണി. പി. എബ്രഹാം, പ്രൈസി മാത്യു, അനീഷ് മാത്യു, സിജി ജോൺ, യോശുവ അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. പാസ്റ്റർമ്മാരായ കെ.എ വർഗീസ്, ചാക്കോ മാത്യു തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കൊച്ചുമോൻ തോപ്പിൽ, റോഷൻ തോമസ്, ബിനോ പി തുടങ്ങിയവർ കോർഡിനേറ്റർമ്മാരായി പ്രവർത്തിച്ചു. ഹോളി ട്രിയൂൺ മജിസ്റ്റിക് വോയിസ് പാമ്പാടി ഗാനങ്ങൾ ആലപിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.