ചെങ്ങന്നൂർ ഐപിസി കർമേൽ ടൗൺ പിവൈപിഎ വിദ്യാഭ്യാസ ധനസഹായവിതരണവും പ്രവർത്തനോദ്ഘാടനവും നടന്നു.

KE News Desk | Alappuzha

ചെങ്ങന്നൂർ: ഐപിസി കർമേൽ ടൗൺ ചർച്ചിലെ യുവജനപ്രസ്ഥാനമായ പിവൈപിഎയുടെ നേതൃത്വത്തിൽ 100 കുട്ടികൾക്കു വിദ്യാഭ്യാസ ധനസഹായം വിതരണവും, കർമേൽ ടൗൺ പി വൈ പി എ യുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു. സഭാ പാസ്റ്റർ സാബു ചാക്കോ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ധനസഹായം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കർമേൽ ടൗൺ പി വൈ പി എ പ്രസിഡന്റ് ബ്രദർ യേശുദാസ് ജോർജ് അധ്യക്ഷനായി.മുഖ്യപ്രഭാഷണം പി വൈ പി എ ആലപ്പുഴ സോണൽ പ്രസിഡന്റ് പാസ്റ്റർ മനു വർഗീസ് നടത്തി. സഭ സെക്രട്ടറി ദേവസ്യ കെ,പാസ്റ്റർ ജോസഫ് വർഗീസ്, കർമേൽ ടൗൺ പിവൈപിഎ സെക്രട്ടറി സൂസൻ അനീഷ് ,ബ്രദർ അഭിലാഷ് എസ്,നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അശോക് പടിപ്പുരക്കൽ, പാസ്റ്റർ സാമുവേൽ ചെറിയാൻ, സി ജെ ജോസഫ്, പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട്, പിവൈപിഎ ട്രഷറാർ അക്സ അരുൺ എന്നിവർ സംസാരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading