ക്രൈസ്തവ എഴുത്തുപുര യു.എ.ഈ ചാപ്റ്റർ പ്രയർ ഡ്രൈവ് – KE ഡ്രൈവ് ത്രുവിനു അനുഗ്രഹീത സമാപ്‌തി
ഷാർജ : ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്ന KE ഡ്രൈവ് ത്രു-2025 അനുഗ്രഹീതമായി സമാപിച്ചു. 26 ന് രാത്രി 10 മണിക്ക് ഷാർജ വർഷിപ് സെന്റർ ഹാൾ നമ്പർ :3 ൽ വച്ചു നടന്ന ഫ്ലാഗ് ഓഫ് മീറ്റിംഗിന് അപ്പർ റൂം ജോയിന്റ് കോ-ഓർഡിനേറ്റർ പാസ്റ്റർ ബിനുമോൻ കെ. പി അധ്യക്ഷത വഹിച്ചു. ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റ് റെവ.ഡോ: വിൽസൺ ജോസഫ്, യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ജോൺ.സി. തോമസ് കടമ്മനിട്ട എന്നിവർ ആശംസ സന്ദേശം നൽകി. പാസ്റ്റർ: ബ്ലസ്സൻ ജോർജ് യാത്രയെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. യു.പി.എഫ് യു.എ.ഇ പ്രസിഡന്റ് പാസ്റ്റർ ജോൺ വർഗീസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. തുടർന്ന് ദൈവസാന്നിധ്യത്തിന്റേയും കൂട്ടായ്മയുടെയും സുന്ദര നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട് യാത്ര ദൈയ്ദ്, കൽബ, ഫുജൈറ, കോർഫ്ഖാൻ, ദിബ്ബ, റാസ് അൽ ഖൈമ, ഉം അൽ ഖ്വയിൻ, അജ്‌മാൻ എന്നീ നോർത്തേൺ എമിറേറ്റ്സുകളിലൂടെ സഞ്ചരിച്ച് രാവിലെ 10:30ന് അജ്മാൻ ഐ.പി.സി ദൈവസഭയുടെ അംഗണത്തിൽ വച്ചു നടന്ന സമാപന സമ്മേളനത്തോടുകൂടി അനുഗ്രഹീതമായി പര്യവസാനിച്ചു. സമാപന സമ്മേളനത്തിൽ അജ്മാൻ ഐപിസി ദൈവസഭ ശുശ്രൂഷകൻ പാസ്റ്റർ ദിലു ജോൺ മുഖ്യ സന്ദേശം നൽകി. കെ. ഈ. ജനറൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് പാസ്റ്റർ ജെ. പി വെണ്ണിക്കുളം, പാസ്റ്റർ റിബി കേന്നേത്ത്, ബ്രദർ: ജോൺസൺ വെടിക്കാട്ടിൽ എന്നിവർ സംസാരിച്ചു. കെ. ഈ യു.എ.ഇ ചാപ്റ്റർ സെക്രട്ടറി ബ്രദർ ജിൻസ് ജോയ് കൃതജ്ഞതയും,പാസ്റ്റർ മോനികുട്ടൻ – ദെയ്ത് സമാപന പ്രാർത്ഥനയും നടത്തി. യാത്രാ ക്രെമികരണങ്ങൾക്ക് കർതൃദാസന്മാരായ പാസ്റ്റർ ബിജു വർഗീസ് ഫുജൈറ,പാസ്റ്റർ ബിനുമോൻ, തുടങ്ങിയവർ നേതൃത്വം നൽകി. ദേശത്തിനുവേണ്ടിയും, ഭരണകർത്താക്കൾക്ക് വേണ്ടിയും, പ്രത്യേകാൽ ലോക സമാധാനത്തിനു വേണ്ടിയുമുള്ള ഈ പ്രാർത്ഥനയിൽ അണിചേരാൻ പ്രാദേശിക സ്ഥലങ്ങളിൽ സഭാ വ്യത്യാസം കൂടാതെ കർതൃദാസന്മാരും ദൈവജനങ്ങളും രാത്രി ഏറെ വൈകിയും കാത്തിരുന്നത് പുതു കാലഘട്ടത്തിന്റെ പ്രാർത്ഥന അനുഭവങ്ങളിൽ വേറിട്ട അനുഭവമായി മാറി.

- Advertisement -

Comments are closed, but trackbacks and pingbacks are open.