ക്രൈസ്തവ എഴുത്തുപുര യു എ ഈ ചാപ്റ്റർ പ്രയർ ഡ്രൈവ് – KE ഡ്രൈവ് ത്രു -ഇന്ന് രാത്രി 10 മണിക്ക്
KE NEWS DESK
ഷാർജ : ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന KE ഡ്രൈവ് ത്രു-2025 ന്, ഇന്ന് രാത്രി പത്തു മണിക്ക് തുടക്കം കുറിക്കും, രാത്രി 10 മണിക്ക് ഷാർജ വർഷിപ് സെന്ററിൽ നിന്നു യു. പി. എഫ് യു.എ.ഇ പ്രസിഡന്റ് പാസ്റ്റർ: ജോൺ വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രസ്തുത പ്രയർ ഡ്രൈവ്, ദൈയ്ദ്, കൽബ, ഫുജൈറ, കോർഫ്ഖാൻ, ദിബ്ബ, റാസ് അൽ ഖൈമ, ഉം അൽ ഖ്വയിൻ, അജ്‌മാൻ എന്നീ നോർത്തേൺ എമിറേറ്റ്സുകളിലൂടെ സഞ്ചരിച്ച് രാവിലെ 6:30 ഷാർജയിൽ സമാപിക്കും. യാത്ര ക്രെമികരണങ്ങൾക്ക്
കർതൃദാസന്മാരായ പാസ്റ്റർ ബിനുമോൻ, പാസ്റ്റർ ബിജു വർഗീസ് ഫുജൈറ തുടങ്ങിയവർ നേതൃത്വം നൽകും. സഭാ വ്യത്യാസം കൂടാതെ ദേശത്തിനുവേണ്ടിയും, ഭരണകർത്താക്കൾക്ക് വേണ്ടിയും, പ്രത്യേകാൽ ലോക സമാധാനത്തിനു വേണ്ടിയും പ്രാർത്ഥിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി നടത്തപ്പെടുന്ന ഈ പ്രയർ ഡ്രൈവിൽ പ്രാർത്ഥിക്കാൻ താല്പര്യമുള്ളവർക്ക് അതാതു സ്ഥലങ്ങളിൽ വന്നു പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കയി ബന്ധപ്പെടാം
Pr. ബിജു വർഗീസ് – 052 787 8174
Pr. ബിനു മോൻ -058 936 093

- Advertisement -

Comments are closed, but trackbacks and pingbacks are open.