കേരളത്തിലെ ഏറ്റവും വലിയ ബൈബിൾ ക്വിസിന് അനുഗ്രഹ സമാപ്തി

കുമ്പനാട് : പിവൈപിഎ കേരളാ സ്‌റ്റേറ്റും, ഗുഡ്ന്യൂസ്‌ വീക്കിലിയും, CTW മീഡിയ പ്രൊഡക്ഷൻസും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ അറിവ് 2k25 ബൈബിൾ ക്വിസിന്റെ രണ്ടാം പതിപ്പിന് അനുഗ്രഹ സമാപ്തി. ജൂൺ മാസം 21 തീയതി ശനിയാഴ്ച കുമ്പനാട് ഹെബ്രോൻപുരത്ത് വെച്ച് നടന്ന ഗ്രാൻഡ് ഫിനാലെയിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നും വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധികരിച്ച് മത്സരാർത്ഥികൾ മാറ്റുരച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ആക്ടിങ് പ്രസിഡന്റ്‌ ഇവാ. മോൻസി പി മാമൻ അധ്യക്ഷത വഹിച്ചു. ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പറും, ഗുഡ്ന്യൂസ്‌ എക്സിക്യൂട്ടീവ് എഡിറ്ററുമായിരിക്കുന്ന സജി മത്തായി കാതേട്ട് ഉദ്ഘാടനം ചെയ്ത ഗ്രാൻഡ് ഫിനാലയിൽ ജോയിന്റ് സെക്രട്ടറിമാരായിരിക്കുന്ന സന്ദീപ് വിളമ്പുകണ്ടം സ്വാഗതവും, ലിജോ സാമൂവേൽ നന്ദിയും പ്രകാശിപ്പിച്ചു.സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, കോർഡിനേറ്റർ ജോസി പ്ലാത്താനത്ത്, ജോയിന്റ് കോർഡിനേറ്റർ ആശിഷ് വർഗീസ്, സംസ്ഥാന സമിതി അംഗങ്ങളായ ബിജിൽ ജോർജി ചെറിയാൻ, സാം പ്രസാദ്, നീരജ് മാത്യൂസ്, മാത്യു ജോൺ കുണ്ടറ, വോളന്റീയേഴ്‌സ് എന്നിവർ വിവിധ നിലകളിൽ ഗ്രാൻഡ് ഫിനാലെ ഇവന്റിന് നേതൃത്വം നൽകി. ഗ്രാൻഡ് ഫിനാലെയുടെ സംഘാടനവും, വൈവിധ്യമാർന്ന മത്സര ലെവലുകളും, ചോദ്യങ്ങളിൽ കണ്ട പ്രൊഫഷനലിസവും അറിവ് 2k25 ക്വിസിനെ വേറിട്ടതാക്കി മാറ്റി. ജഡ്ജിങ് പാനലിന്റെ കൃത്യതയും, സമർപ്പണവും, ഒത്തൊരുമയും ഗ്രാൻഡ് ഫിനാലെയുടെ മാറ്റ് കൂട്ടി. ഈ പറഞ്ഞ കാര്യങ്ങളാണ് നിലവിൽ കേരളത്തിൽ നടക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങളിൽ നിന്നും അറിവിനെ വ്യത്യസ്തമാക്കുന്നത്. സമാപന സമ്മേളനത്തിൽ ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ ഷെറിൻ കാഹളം, ഐ പി സി യു.കെ. അയർലണ്ട് റീജിയൻ കൗൺസിൽ മെമ്പർ അജിൻ തോമസ്, ഇവാ മോൻസി പി മാമ്മൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. സമ്മാനർഹർ ഒന്നാം സമ്മാനം – ഒരു ലക്ഷം രൂപ സൂസൻ നൈനാൻ, കോട്ടയം. രണ്ടാം സമ്മാനം – അര ലക്ഷം രൂപ ബീന ജോസഫ്, തിരുവനന്തപുരം. മൂന്നാം സമ്മാനം – കാൽ ലക്ഷം രൂപ ശാലിനി എസ്, തിരുവനന്തപുരം.
4,5 സമ്മാനം – അയ്യായിരം രൂപ വീതം ബ്യുള ജോസഫ്, സാം വെസ്ലി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.