“‘ലഹരിയ്ക്കെതിരെ അറിയാൻ” – വെബിനാർ ജൂൺ മാസം 26 ന്

പത്തനംതിട്ട: ലഹരി വസ്തുക്കൾ നമ്മുടെ ഭാവി തലമുറയുടെ മേൽ പിടിമുക്കുന്നു. മാതാപിതാക്കളും അദ്ധ്യാപരും ആശങ്കയിലാണ് യുവജനങ്ങളെ ഈ അപകടത്തിൽ നിന്നും രക്ഷിക്കാൻ നമുക്ക് ആവുന്നതെല്ലാം ചെയ്യണം, പല തരത്തിൽ ലഹരിയുമായി ബന്ധപ്പെട്ടവർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ പ്രലോഭനങ്ങൾ നേരിടുന്നവർ, ലഹരി വസ്തുക്കൾ ഉപയോഗിച്ചു തുടങ്ങിയവർ, ലഹരിക്ക് അടിമകളായവർ, ലഹരിയുടെ ഉപയോഗത്തിൽ നിന്നും പുറത്തുവരാൻ ശ്രമിക്കുന്നവർ, ഇതിനെല്ലാം പുറമെ ലഹരി ഉപയോഗിക്കുന്നവരുടെ കടുംബാംഗങ്ങൾ. ഇവരെല്ലാം അറിഞ്ഞിരിക്കേണ്ട ചില പ്രധാന വിഷയങ്ങൾ പ്രതിപാദിക്കുന്ന ഒരു വെബിനാർ ഈ ജൂൺ മാസം 26 ന് വൈകുന്നേരം 6.30 ന് ഉണ്ടായിരിക്കും. ഡോ.ജോൺ ജേക്കബ്(ഡയറക്ടർ, അഗാപെ മാനസികാരോഗ്യ ഗവേഷണ കേന്ദ്രം പത്തനംതിട്ട)
റവ.ഡോ.ആൽബ്രട്ട് പി ജെ. അഭയം സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറും; ബെംഗളൂരു,
ഡേ.ഗീതു പർവ്വതി കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ് &അസിസ്റ്റൻ്റ് പ്രൊഫസർ മണിപ്പാൽ ടാറ്റ മെഡിക്കൽ കോളേജ്, ജംഷഡ്പൂർ.
ഡോ.അലീന ജോൺസൺ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ് &അസിസ്റ്റൻ്റ് പ്രൊഫസർ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്എൻഐഎംഎസ്), എറണാകുളം എന്നിവർ ഈ വെബിനാറിൽ ക്ലാസുകൾ നയിക്കുന്നു. ഫീബ ഇന്ത്യ ടീം നേതൃത്വം നൽകുന്നു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading