പ്രാർത്ഥനാസംഗമം ഒരുക്കുന്ന 40 ദിന ഉപവാസ പ്രാർത്ഥന ജൂൺ 25 മുതൽ

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന 40 ദിന ഉപവാസ പ്രാർത്ഥന ജൂൺ 25 മുതൽ ഓഗസ്റ്റ് 3 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 4 മണി മുതൽ 6 മണി വരെയും പകൽ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയും വൈകിട്ട് 8:30 മുതൽ 10 മണി വരെയും (യു. എ. ഇ സമയം ) നടക്കും. അനുഗ്രഹിക്കപ്പെട്ട ദൈവ ദാസൻന്മാർ വചനം ശ്രുശൂഷിക്കുകയും ഐ പി എഫ് കൊയർ ആരാധനക്ക് നേതൃത്വം നൽകുകയും ചെയ്യും. രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ, പാസ്റ്റർ ജിജി തോമസ്, അബുദാബി, പാസ്റ്റർ ലിജോ സിറിയക്, റാസ് അൽ ഖൈമ എന്നിവർ നേതൃത്വം നൽകും.
Zoom മീറ്റിംഗ് ID 332 242 5551
Paascode: 2020

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.