ധാർമ്മിക ബോധമുണർത്താൻ ഐക്യ പ്രവർത്തനങ്ങൾ സഹായകരമാകും: പാസ്റ്റർ വൈ.റെജി
പിസിഐയുടെ പുതിയ ഓഫീസും പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്തു
തിരുവല്ല: സമൂഹത്തിൻ്റെ ധാർമ്മികബോധമുണർത്താൻ ഐക്യ പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി പറഞ്ഞു.
ഭാരതത്തിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം തിരുവല്ലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ശരീരത്തിലെ അവയവങ്ങൾ വിവിധ പ്രവർത്തികൾ ചെയ്യുന്നത് ഏക ലക്ഷ്യത്തിലേക്കാണ്. വിവിധ രൂപവും ഭാവവും ഉള്ളവർ ഐക്യമായി നിൽക്കുമ്പോഴാണ് നന്മയും കരുണയും നൽകുന്ന ഏക ലക്ഷ്യത്തിലെത്തുന്നതെന്ന് പാസ്റ്റർ വൈ.റെജി പറഞ്ഞു.

പിസിഐ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ് അധ്യക്ഷത വഹിച്ചു.
ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ വചനപ്രഭാഷണം നടത്തി. ദൈവാത്മാവിൻ്റെ ശക്തിയാൽ നിറയപ്പെടുന്നവർക്ക് പ്രതികൂലങ്ങളിൽ വിജയം നേടാനും കൃപ, കൃപ എന്ന് ആർപ്പേടെ പറയാനും കഴിയുമെന്ന് പാസ്റ്റർ ദാനിയേൽ പറഞ്ഞു.
എസ് സി എസ് ജംക്ഷനിൽ സീയോൻ മൗണ്ട് പ്ലാസയിൽ തുടങ്ങിയ നാഷണൽ ഓഫീസിൻ്റെ ഉദ്ഘാടനം ശാരോൻ ഫെലോഷിപ്പ് സഭ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി വി.ജെ.തോമസും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പിസിഐ വൈസ് പ്രസിഡൻ്റ് സാം ഏബ്രഹാം കലമണ്ണിലും നിർവഹിച്ചു. വടക്കേന്ത്യയിൽ വർഗീയവാദികളാൽ പീഡനം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി.
പിസിഐ ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം, ട്രഷറർ ജിനു വർഗീസ്, സെക്രട്ടറി പാസ്റ്റർ ലിജോ കെ. ജോസഫ്, കോ-ഓർഡിനേറ്റർ അജി കുളങ്ങര, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർമാരായ ടി.മാധവൻ, പി.ടി.ചാക്കോ, ഏബ്രഹാം ജോൺ എന്നിവർ പ്രസംഗിച്ചു.
പിസിഐ രക്ഷാധികാരി പാസ്റ്റർ കെ.എ.ഉമ്മൻ, സെക്രട്ടറി പാസ്റ്റർ റോയിസൺ ജോണി, കൺവീനർ പാസ്റ്റർ എം.കെ.കരുണാകരൻ, പാസ്റ്റർമാരായ തോമസ് ജോസഫ്, സാജൻ സാമുവൽ, തോമസ് വർഗീസ് എന്നിവർ പ്രാർത്ഥന നയിച്ചു. ക്വയർ ഗാനശുശ്രൂഷ നടത്തി.

- Advertisement -

Comments are closed, but trackbacks and pingbacks are open.