ശാരോൺ ഫെലോഷിപ് യു.എ.ഇ റീജിയൻ സി. ഈ. എം. ഫാമിലി ഡേ 2025 അനുഗ്രഹീതമായി സമാപിച്ചു

ദുബായ്:  ശാരോൻ ഫെലോഷിപ് ചർച്ച് സഭകളുടെ പുത്രിക സംഘടനയായ – സി ഈ എം ന്റെ ആഭിമുഖ്യത്തിൽ ഫാമിലി ഡേ 2025, ആത്മീയ സംഗമം ജൂൺ ആറിന് ദുബായ് സാമാ റസിഡൻഷ്യൽ വച്ച് നടന്നു. സി ഈ എം യുഎ ഈ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ സന്തോഷ്‌ സെബാസ്റ്റ്യൻന്റെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിംഗ് ശാരോൻ ഫെലോഷിപ് യുഎ ഈ റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബർട്ട് ജോർജ് ഉൽഘാടനം ചെയ്തു. ആരാധന, ബൈബിൾ സ്റ്റഡി, കാത്തിരിപ്പു യോഗം, വിടുതൽ ശുശ്രൂഷകൾ തുടങ്ങി എല്ലാ ആത്മീയ ശുശ്രൂഷകളും ആത്മനിറവിന്റെ പുതിയ അനുഭവം യുവജനങ്ങൾക്കും പുതുതലമുറകൾ ക്കും സമ്മാനിച്ചു. യുഎഇ റീജൻ പ്രസിഡണ്ട് പാസ്റ്റർ ജോൺസൺ ബേബി , വർഗീസ് തോമസ് പാസ്റ്റർ വർഗീസ് തോമസ്, പാസ്റ്റർ സാം കൊശി, പാസ്റ്റർ കെ:ബി ജോർജ് കുട്ടി എന്നിവർ ക്ലാസുകൾ നയിച്ചു. പാസ്റ്റർ: തോമസ് വർഗീസ്, പാസ്റ്റർ: ബ്ലെസ്സൺ ജോർജ് എന്നിവർ വിവിധ സെക്ഷനുകൾ നിയന്ത്രിച്ചു. ബ്രദർ നിഷാന്ത് ഫിലിപ്പ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി . സി ഈ എം റീജിയൻ സെക്രട്ടറി ബ്രദർ അസറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള ജനറൽ കമ്മിറ്റി പ്രോഗ്രാമുകൾ കോഡിനേറ്റ് ചെയ്തു. ദൈവസത്യം കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ഈ ആത്മീയ സംഗമം റീജന കേജിലുള്ള ശാരോൺ സഭകൾക്ക് നവോന്മേഷവും പുതുജീവനും ഏകുന്നതായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading