കുമ്പനാട് ഹെബ്രോൻ സഭയുടെ ശതാബ്ദി സമ്മേളനം ജൂലൈ 12ന്

കുമ്പനാട് :  ഐപിസി ഹെബ്രോൺ ചാപ്പൽ 2025 ജൂലൈ 12ന് നൂറ് വർഷങ്ങൾ പിന്നിടുന്നു. ജൂലൈ 12ന് രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ സ്തോത്രം ശുശ്രൂഷയും ശതാബ്ദി സമാപന സമ്മേളനവും നടത്തപ്പെടുന്നു. പാസ്റ്റർ ഡി സാംകുട്ടിയുടെ അധ്യക്ഷതയിൽ ഐപിസി ജനറൽ പ്രസിഡൻറ് റവ. ഡോ. റ്റി വത്സൻ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നതും റവ. ഡോ. കെ സി ജോൺ സമർപ്പണ പ്രാർത്ഥന നിർവഹിക്കുന്നതും ആണ്. മുഖ്യ സന്ദേശം പാസ്റ്റർ കെ. സി തോമസും, ശുശ്രൂഷകരെ ആദരിക്കൽ ഐപിസി സീനിയർ പാസ്റ്റർ ബെഞ്ചമിൻ വർഗീസും നിർവഹിക്കും. ജീവകാരുണ്യ പ്രവർത്തനം ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജും സഹായവിതരണം ആന്റോ ആൻറണി എംപിയും നിർവഹിക്കും. മുൻ എം എൽ എ യും സി പി എം ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും, ശ്രീമതി സുജാത പി (കോയിപുറം പഞ്ചായത്ത് പ്രസിഡൻ്റ് ) പാസ്റ്റർ ബ്ലസൻ കുഴികാല (ഐ പി സി കുമ്പനാട് സെൻ്റർ സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിക്കും.
സഭാ നേതാക്കൾ, ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന സഭ അംഗങ്ങൾ എന്നിവരും ഈ സമ്മേളനത്തിൽ പങ്കെടുക്കും.
ഹെബ്രോൺ സഭയിൽ ശുശ്രൂഷിച്ച മുൻകാല പാസ്റ്റർമാരെയും സഭയിലെ മുതിർന്ന വിശ്വാസികളെയൂം ആദരിക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ കുടുംബ സംഗമം നടക്കും.
ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സുവിശേഷ ജീവകാരുണ്യ പദ്ധതികൾ നടത്തുവാൻ സഭയ്ക്ക് കഴിഞ്ഞു എന്ന് ശതാബ്ദി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.