ക്രൈസ്തവ എഴുത്തുപുര യു എ ഈ ചാപ്റ്റർ പ്രയർ ഡ്രൈവ് – KE ഡ്രൈവ് ത്രു – ഈ മാസം 26 ന്
ഷാർജ:ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 2025 ജൂൺ 26 വൈകിട്ട് പത്തു മണി മുതൽ 27 രാവിലെ ആറുമണി വരെ ഷാർജയിൽ നിന്ന് ആരംഭിച്ച് നോർത്തേൺ എമിറേറ്റ്സുകളിലൂടെ സഞ്ചരിച്ച് ഷാർജയിൽ വന്നവസാനിക്കുന്ന പ്രയർ ഡ്രൈവ് – കെ. ഈ. ഡ്രൈവ് ത്രു നടത്തപ്പെടുന്നു.യു.പി.എഫ് യു.എ.ഇ പ്രസിഡന്റ് പാസ്റ്റർ: ജോൺ വർഗീസ് ഫ്ലാഗ് ഓഫ് നിർവഹിക്കും,പ്രസ്തുത പ്രയർ ഡ്രൈവിന് കർതൃദാസന്മാരായ പാസ്റ്റർ ബിനുമോൻ, പാസ്റ്റർ ബിജു വർഗീസ് ഫുജൈറ തുടങ്ങിയവർ നേതൃത്വം നൽകും. സഭാ വ്യത്യാസം കൂടാതെ ദേശത്തിനുവേണ്ടിയും, ഭരണകർത്താക്കൾക്ക് വേണ്ടിയും, പ്രത്യേകാൽ ലോക സമാധാനത്തിനു വേണ്ടിയും പ്രാർത്ഥിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി നടത്തപ്പെടുന്ന ഈ പ്രയർ ഡ്രൈവിൽ പ്രാർത്ഥിക്കാൻ താല്പര്യമുള്ളവർക്ക് അതാതു സ്ഥലങ്ങളിൽ വന്നു പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കയി ബന്ധപ്പെടാം
Pr. ബിജു വർഗീസ് – 052 787 8174
Pr. ബിനു മോൻ -058 936 0939

- Advertisement -

Comments are closed, but trackbacks and pingbacks are open.