ഫാ.സാബു സാമുവേലിന് വൈ.എം.സി.എ കൊല്ലം സബ് റീജിയൻ ആദരവ്

കൊല്ലം: വൈ.എം.സി.എ കൊല്ലം സബ് റീജിയന്റെ നേതൃത്വത്തിൽ യാക്കോബായ സഭ കൊല്ലം ഭദ്രാസന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആദിച്ചനല്ലൂർ വൈഎംസിഎ പ്രസിഡന്റ് ഫാ.സാബു സാമുവേലിനെ ആദരിച്ചു. ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻ കുളക്കട രാജു അധ്യക്ഷത വഹിച്ചു.
ദേശീയ നിർവാഹക സമിതി മുൻ അംഗം കെ.ഒ.രാജുക്കുട്ടി,വൈഎംസിഎ പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ, എം.തോമസ്കുട്ടി, അഡ്വ.കെ.കെ.ഐസക്, തങ്കച്ചൻ തോമസ്, ജി.വി.ചാക്കോ ,സി.കെ.പൊടിയൻ,കെ. കെ.കുര്യൻ, ഡോ. മാത്യു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.