ക്രൈസ്തവ എഴുത്തുപുര പതിനൊന്നാം വാർഷിക സ്തോത്ര ശുശ്രൂഷയും അപ്പർ റൂം അന്തർദേശീയ പ്രാർത്ഥനാ ദിനവും നാളെ
തിരുവല്ല: 2014 ജൂൺ 1 ന് ചുരുക്കം ചിലരിൽ നിന്നും പ്രാർത്ഥിച്ചു ആരംഭിച്ചു ഇന്ന് ആഗോള തലത്തിൽ ശ്രദ്ധ നേടിയ ക്രൈസ്തവ എഴുത്തുപുര 2025 ജൂൺ 1 ന് 10 വർഷം പൂർത്തിയാക്കി. പതിനൊന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള സ്തോത്ര ശുശ്രൂഷയും അപ്പർ റൂം അന്തർദേശീയ പ്രാർത്ഥനാ ദിനവും നാളെ രാത്രി ഇന്ത്യൻ സമയം 7ന് ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിൽ നടക്കും. കെ ഇ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യും. ഡോ. മാത്യു വർഗീസ് (യു എസ് എ) മുഖ്യ അതിഥിയായിരിക്കും. കെ ഇ ബഹ്റൈൻ ക്വയർ ഗാനങ്ങൾ ആലപിക്കും. വിവിധ ചാപ്റ്ററുകളിൽ നിന്നും യൂണിറ്റുകളിൽ നിന്നുമുള്ള പ്രവർത്തകരും മറ്റു സഹകാരികളും പങ്കെടുക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിലും പ്രാർത്ഥനാ വിഭാഗമായ അപ്പർ റൂമുമാണ് ഈ സമ്മേളനത്തിന്റെ സംഘാടകർ.
Zoom id: 86108200230
Passcode: 2025






- Advertisement -
Comments are closed, but trackbacks and pingbacks are open.