ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അലുമ്നി അസ്സോസിയേഷന് പുതിയ നേതൃത്വം
മണക്കാല: അരനൂറ്റാണ്ട് പിന്നിട്ട്, ക്രിസ്തീയ ദൈവശാസ്ത്ര ഗവേഷണ സ്ഥാപനമായി സെനറ്റ് ഓഫ് സെറാംപൂർ അഫിലിയേഷനോടെ തലയുയർത്തി നില്ക്കുന്ന ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അലുമ്നി അസ്സോസിയേഷന് പുതിയ ഭരണസമിതി നിലവിൽ വന്നു. ജൂൺ 11 ന് നിലവിലെ പ്രസിഡൻ്റ് റവ. തോമസ് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ സെമിനാരിയിൽ കൂടിയ ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
റവ. തോമസ് മാത്യു (പ്രസിഡൻ്റ്), പാസ്റ്റർ ജോൺ പുനലൂർ(വൈസ് പ്രസിഡൻ്റ്), പാസ്റ്റർ വിജു വി.എസ്. (സെക്രട്ടറി), റവ. ജയ്സൺ പി. ദേവസ്യ (ജോയിൻ്റ് സെക്രട്ടറി), സുവി. ബ്ലസൻ ജോർജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
റവ. കെ. എ. ഫിലിപ്പ് (പാട്രൺ & പ്രയർ കോർഡിനേറ്റർ), സിസ്റ്റർ ജെസ്സി കെ. ( അസ്സോസിയേറ്റ് പ്രയർ കോർഡിനേറ്റർ), പാസ്റ്റർ ഗോഡ്സൺ സി. സണ്ണി, ഡോ.ആനി ജോർജ്ജ്, ഡോ. ഐപ്പ് കെ.എ., ഡോ. കെ എം.മാത്യു, ഡോ. രാജീവൻ എം. തോമസ്, ഡോ. പ്രസാദ് എബ്രഹാം വളഞ്ഞവട്ടം, റവ. സാം ജി. എസ് ( കമ്മിറ്റി അംഗങ്ങൾ) എന്നവരേയും തിരഞ്ഞെടുത്തു.
നാലായിരത്തിലധികം വരുന്ന എഫ് ടി എസ് പൂർവ്വവിദ്യാർത്ഥികൾ ലോകത്തിൻ്റെ വിവിധയിടങ്ങളിൽ കർത്താവിൻ്റെ സുവിശേഷത്തിന് വിവിധ തലങ്ങളിൽ സാക്ഷ്യം നിർവഹിക്കുന്നു. അസ്സോസിയേഷൻ അംഗങ്ങളെയെല്ലാം ഏകോപിപ്പിച്ച് പുത്തൻ പ്രവർത്തന പദ്ധതികളുമായി മുന്നേറാനുള്ള തീരുമാനത്തോടും സമർപ്പണത്തോടും പ്രാർത്ഥിച്ച് ആരംഭം കുറിച്ചു.

- Advertisement -


Comments are closed, but trackbacks and pingbacks are open.