കട്ടപ്പന സെന്റർ പി. വൈ. പി. എ യുടെ പ്രവർത്തന ഉദ്ഘാടനവും മുറ്റത്ത് കൺവെൻഷനും
കമ്പംമെട്ട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ബഥേൽ സഭയിൽ ജൂൺ 14 ശനിയാഴ്ച്ച പകൽ കട്ടപ്പന സെന്ററിലെ ദൈവദാസന്മാരുടെയും പി. വൈ. പി. എ യുടെയും നേതൃത്വത്തിൽ പരസ്യ യോഗങ്ങളും, വൈകുന്നേരം 4.30 മുതൽ 5.50 വരെ പത്താം ക്ലാസ് പ്ലസ് ടു ഈ വർഷം ജയിച്ച കുട്ടികളെ അനുമോദിക്കുകയും, രാത്രി 6.മണി മുതൽ 8.30വരെ കട്ടപ്പന സെന്റർ പി.വൈ.പി. എ യുടെ പ്രവർത്തന ഉദ്ഘാടനവും മുറ്റത്ത് കൺവൻഷനും നടത്തപ്പെടുന്നു. കട്ടപ്പന സെന്റർ ശുശ്രൂഷകൻ. പാസ്റ്റർ എം. ടി തോമസ് ഉദ്ഘാടനം ചെയ്യുകയും വചനത്തിൽ നിന്ന് സംസാരിക്കുകയും ചെയ്യുന്നു. പി. വൈ. പി. എ. പ്രസിഡന്റ് സുവി. ടോംസൺ കട്ടപ്പന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു . സെന്റർ പി. വൈ പി. എ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പതിനഞ്ചാം തീയതി മുങ്ങിപ്പള്ളം സഭയുടെ പുനരാരംഭം അതിനായുള്ള സമർപ്പണ പ്രാർത്ഥനയും നടക്കും. ഈ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു






- Advertisement -
Comments are closed, but trackbacks and pingbacks are open.