യു.കെ ഇമ്മാനുവേൽ പെന്തെക്കോസ്തൽ ചർച്ച് കൺവൻഷൻ ജൂൺ 14 മുതൽ

ബെഡ്ഫോർഡ് / യു.കെ:  ഇമ്മാനുവേൽ പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ ജൂൺ 14, 15 തീയതികളിൽ യു.കെയിലെ ബെഡ്ഫോർഡിൽ നടക്കും. പാസ്‌റ്റർ സാബു വർഗീസ് (യു.എസ്) മുഖ്യ സന്ദേശം നൽകും. ജൂൺ 14 ശനിയാഴ്ച വൈകിട്ട് 3.30 നും 6 നും ബെഡ്ഫോർഡ് 86 സാക്സൻ വേയിലെ ഗ്രേറ്റ് ഡെൻഹാം കമ്മ്യൂണിറ്റി ഹാളിൽ (MK40 4GP) നടക്കും. ജൂൺ 15 ഞായറാഴ്ച രാവിലെ 8.30 ന് ബെഡ്ഫോർഡ് 48 – 51 ആൾത്രോപി സ്ട്രീറ്റിലെ കോഡവെൽ കമ്മ്യൂണിറ്റി സെന്ററിലും (MK42 9HF) വൈകിട്ട് 3 ന് ലണ്ടൻ ലേയിടോണിലെ 149 ക്യാൻറ്റർബെറി റോഡ് കോർണർസ്റ്റോൺ ചർച്ചിലും (E10 6EH) നടക്കും. പാസ്‌റ്റർമാരായ ജെഫി ജോർജ്, സാജൻ ചാക്കോ, ബ്രദർ ലിനു തോമസ്, ബ്രദർ റോബിൻ വർഗീസ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.