പാസ്റ്റർ മാണി ഇമ്മാനുവലിനു റാസ് അൽ ഖൈമ പാസ്റ്റർസ് ഫെല്ലോഷിപ്പ് യാത്രയയപ്പ് നൽകി

റാസ് അൽ ഖൈമ : 14 വർഷത്തെ സ്തുത്യർഹമായ ശുശ്രുഷക്ക് ശേഷം റാസ് അൽ ഖൈമ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ നിന്നും ഷാർജ ലിവിങ് വേർഡ് അസംബ്ലീസ് ഓഫ് ഗോഡ് സഭയിലേക്കു സ്ഥലം മാറിപ്പോകുന്ന പാസ്റ്റർ മാണി ഇമ്മാനുവലിനു റാസ് അൽ ഖൈമ പാസ്റ്റർസ് ഫെല്ലോഷിപ്പ് യാത്രയയപ്പ് നൽകി. ഇടുക്കി ജില്ലയിലെ ഈട്ടിത്തോപ്പ്‌ സ്വദേശിയായ പാസ്റ്റർ 2011 ഫെബ്രുവരി മാസത്തിലാണ് റാസ് അൽ ഖൈമയിൽ എത്തിയത്. പ്രവർത്തന ഘട്ടത്തിൽ സഭ അനുഗ്രഹീത വളർച്ചയാണ് കൈവരിച്ചത്. കണ്ണമ്മ മാണിയാണ് ഭാര്യ.മക്കൾ : പാസ്റ്റർ സാം മാണി, ആലിസ് മാണി. 2025 ജൂൺ 3 ചൊവ്വാഴ്ച റാസ് അൽ ഖൈമ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ സണ്ണി പി സാമുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റാസ് അൽ ഖൈമ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്റർ ഗിൽബെർട്ട് ജോർജ്, ഐ പി സി ബെഥേൽ സഭ പാസ്റ്റർ സജി ഫിലിപ്പോസ്, ഇമ്മാനുവൽ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ബോബൻ വർഗീസ്,കർമ്മേൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്റർ ബിജി ഫിലിപ്പ്, സി.എഫ്.എ.എൻ ചർച്ച് പാസ്റ്റർ ഷിജു മത്തായി, ക്രോസ്സ് സെൻട്രൽ ചർച്ച് പാസ്റ്റർ ജിനു ജോയ്, പാസ്റ്റർ സാമുവേൽ അലക്സാണ്ടർ, പാസ്റ്റർ രാരിഷ്, സഹോദരന്മാരായ എബി മാത്യു,ഡെബി മാത്യു, സോബു വർഗീസ്, ജോബി എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർസ് ഫെല്ലോഷിപ്പിൻറെ ഉപഹാരം പാസ്റ്റർ ഗിൽബെർട്ട് ജോർജും പാസ്റ്റർ സജി ഫിലിപ്പോസും ചേർന്ന് നൽകി. റാസ് അൽ ഖൈമ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ജോർജ് മാത്യു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.