ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യുവജന വിഭാഗം വൈ പി ഇ യും, കളമശ്ശേരി ദൈവസഭയുടേയും നേതൃത്വത്തിൽ സ്കൂൾകിറ്റ് വിതരണം നടത്തി.
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യുവജന വിഭാഗം YPE കേരള സ്റ്റേറ്റിൻ്റെയും, കളമശ്ശേരി ദൈവസഭയുടേയും നേതൃത്വത്തിൽ
100 ൽ അധികം കുഞ്ഞുങ്ങൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി. ജൂൺ 7-ാം തീയതി ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് കളമശ്ശേരി ദൈവസഭയിൽ ഹാളിൽ വച്ച് നടത്തപ്പെട്ട പൊതുയോഗത്തിലാണ് സ്കൂൾ കിറ്റ് വിതരണം നടന്നത്. പ്രസ്തുത മീറ്റിംഗ് *ദൈവസഭ ഓവർസിയർ Rev. Y. റെജി ഉത്ഘാടനം* ചെയ്തു. സംസ്ഥാന YPE പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന YPE സെക്രട്ടറി ബ്രദർ സജു സണ്ണി സ്വാഗതം ആശംസിച്ചു.
ജനപ്രതിനിധികളായ കളമശ്ശേരി നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി അഞ്ജു മനോജ്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ജെസ്സി പീറ്റർ, സംസ്ഥാന ബിലിവേഴ്സ് ബോർഡ് ജോ. സെക്രട്ടറി ബ്രദർ അജി കുളങ്ങര, കളമശ്ശേരി ദൈവസഭയുടെ ശ്രുശ്രൂഷകൻ പാസ്റ്റർ ഷൈജു ഞാറക്കൽ, YPE ജോ. സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗ്ഗീസ്, മറ്റ് YPE ബോർഡ് അംഗങ്ങളും ആശംസ അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.