രഞ്ജു ജോണിനെ കാണാതായ സംഭവം അന്വേഷണം ഊർജ്ജിതമാക്കണമെന്ന് പിസിഐ കേരളാ സ്റ്റേറ്റ്

തിരുവനന്തപുരം: മ്യൂസിക് കമ്പോസറും കീബോർഡിസ്റ്റമായ രഞ്ജു ജോണി (37)നെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് ആവശ്യപ്പെട്ടു. ജൂൺ 4 ബുധൻ വൈകിട്ട് മുതലാണ് തിരുവനന്തപുരത്തു നിന്നും കാണാതായത്. ബുധൻ രാവിലെ ആലപ്പുഴയിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ തമ്പാനൂർ ഇറങ്ങിയതായി അറിവുണ്ട്.അതിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കാണാതായതിനെ തുടർന്ന് വീട്ടുകാർ നെയ്യാറ്റിൻകര പോലിസിൽ പരാതി നൽകി. അഞ്ചു ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ല. തെരച്ചിൽ ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ മുഖ്യ മന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന ഡിജിപി, തിരുവനന്തപുരം റൂറൽ എസ്പി, ആലപ്പുഴ എസ്പി എന്നിവർക്ക് പിസിഐ പരാതി നൽകിയിട്ടുണ്ട്.

തിരോധാനത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടെങ്കിൽ പഴുതടച്ച സമഗ്രവും സ്വതന്ത്രവും നീതിപൂർവ്വവുമായ അന്വേഷണം നടത്തണമെന്ന് പിസിഐ ആവശ്യപ്പെട്ടു.
പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ ജേക്കബ് കുര്യൻ,പാസ്റ്റർ കെ എ തോമസ്,പാസ്റ്റർ സിബി കുഞ്ഞുമോൻ, പാസ്റ്റർ ശിംശോൻ മാർട്ടിൻ, പാസ്റ്റർ രഞ്ചി ജോൺ , നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സജിൻലാൽ എന്നിവർ രെഞ്ചു ജോണിൻ്റെ നെയ്യാറ്റിൻകരയിലെ ഭവനം സന്ദർശിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading