മാരാമൺ കൺവൻഷൻ ഗാനങ്ങൾ 2026 ഗാനങ്ങൾ ക്ഷണിക്കുന്നു.
തിരുവല്ല: 2026- ലെ മാരാമൺ കൺവൻഷനിലേക്ക് പുതിയ ഗാനങ്ങൾ ക്ഷണിക്കുന്നു. ഹൃദ്യമായ ആത്മീയ അനുഭവവും സുവിശേഷ ദർശനവും സാമൂഹ്യ അവബോധവും സാഹിത്യ സംഗീത മൂല്യവും വിശ്വാസികൾക്ക് ചേർന്ന് പാടുവാൻ കഴിയുന്നതുമായ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. ഗാനങ്ങളുടെ ഈണവും വരികളും സി.ഡി./പെൻഡ്രൈവ്/ഇ- മെയിൽ/മുഖേന അയച്ചു തരേണ്ടതാണ്. പശ്ചാത്തല സംഗീതം ഉണ്ടാകുവാൻ പാടില്ല. താഴെ ചേർത്തിരിക്കുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്
(1) രചന, സംഗീതം എന്നിവ നിർവ്വഹിച്ചവരുടെ പേരുവിവരങ്ങൾ മേൽവിലാസം, ഫോൺ, ഇമെയിൽ, ഗാനങ്ങൾ സ്വന്തം സൃഷ്ടികളാ ണെന്നും അച്ചടിച്ചോ, റിക്കാർഡ് ചെയ്തോ മറ്റേതെങ്കിലും മാധ്യമങ്ങളിലൂടെയോ മുമ്പ് പ്രസിദ്ധീകരിച്ചവയല്ലെന്നും പ്രസ്താവി ക്കുന്ന സ്വന്തം സാക്ഷ്യപത്രം, വരികളിലോ, ഈണത്തിലോ ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്തുന്നതിന് കമ്മറ്റിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന സമ്മതപത്രം എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്. (2) സമ്മതപത്രം നൽകാത്ത പക്ഷം ഗാനങ്ങൾ ഗാന തെരഞ്ഞെടുപ്പിന് ഉൾപ്പെടുത്തുന്നതല്ല (3) നൽകിയിരിക്കുന്ന മെയിലിൽ പാട്ടിൻ്റെ വരികൾ, സാക്ഷ്യപത്രം, പാട്ടിൻ്റെ ഈണം (MP3 ഫോർമാറ്റ്) എന്നിവ ഒരുമിച്ച് അയക്കേണ്ടതാണ്. (4) അയയ്ക്കുന്ന പാട്ടുകൾ, നൽകിയിട്ടുള്ള നിബന്ധനകൾ അനുസരിച്ചു ള്ളതാണോ എന്ന കാര്യം പരിശോധിച്ച് ഓഫീസിൽ നിന്നും 3 ദിവസത്തിനുള്ളിൽ മറുപടി ലഭിക്കുന്നതാണ്. 3 ദിവസത്തിനു ശേഷം മറുപടി ലഭിച്ചില്ല എങ്കിൽ ഫോണിൽ ബന്ധപ്പെടേണ്ടതാണ്. (5) ഒരുപാട്ട് പല തവണ മെയിൽ അയയ്ക്കുന്നതും പല മെയിലിൽ നിന്ന് ഓരേ പാട്ട് അയയ്ക്കുന്നതും പരിഗണിക്കാതെ ഇരിക്കാനുള്ള കാരണമായിരിക്കും. (6) താഴെ നൽകിയിരിക്കുന്ന മെയിലിൽ ലഭി ക്കുന്ന പാട്ടുകൾ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. (7) ഗാനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള പൂർണ്ണ അവകാശം ഡി.എസ്.എം.സി ക്ക് ആയിരിക്കും. (8) കത്തിനു പുറത്ത് മാരാമൺ കൺവൻഷൻ ഗാനങ്ങൾ 2026 എന്ന് എഴുതിയിരിക്കണം. ഗാനങ്ങൾ ലഭിക്കേണ്ട അവ സാന തീയതി 2025 ജൂലൈ 31. ഗാനങ്ങൾ നൽകേണ്ട വിലാസം
Rev. Oommen K. Jacob, Director, DSMC, SCS Compound, Thiruvalla-1
Phone: +9196056 08338, E-mail: mcsongs2026@gmail.com






- Advertisement -
Comments are closed, but trackbacks and pingbacks are open.