ഐപിസി കർണാടക സ്റ്റേറ്റ് സോദരി സമാജം ട്രഷറർ മേരി ജോയ് (65) അക്കരെനാട്ടിൽ

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് സോദരി സമാജം ട്രഷറർ, കൊല്ലം കാരാളിമുക്ക് തൈവിളകത്ത് പുത്തൻവീട് കുന്നേൽ മേരിക്കുട്ടി ജോയ് (65) ബെംഗളൂരു ദൊഡ്ഡഗുബ്ബി നമ്പർ 212 പോട്ടേഴ്സ് ഹാൻഡ് അപ്പാർട്ട്മെൻ്റിൽ നിര്യാതയായി. സംസ്കാരം മെയ് 30 വെള്ളി രാവിലെ 9.30ന് ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് ഹൊസൂർ റോഡ് സെമിത്തേരിയിൽ. ഭർത്താവ് കൊല്ലം മൺറോതുരുത്ത് കണ്ണേട്ട് പടിഞ്ഞാട്ടിൽ ടി. ജോയ് കുട്ടി. മക്കൾ. റേച്ചൽ ജേക്കബ് ( ബെംഗളൂരു), ജിൻസൺ സ്റ്റാൻലി ജോയ് (ഹൈദരാബാദ്). മരുമക്കൾ .ജേക്കബ് മാത്യൂ, ഹേസൽ പോർഷിയ പെക്ക് ( ഹൈദരാബാദ്). ഐപിസി എബനേസർ വിവേക് നഗർ സഭാംഗമായിരുന്ന പരേത കഴിഞ്ഞ മൂന്ന് വർഷമായ് കർണാടക സ്റ്റേറ്റ് ഐപിസി സോദരി സമാജത്തിൻ്റെ സജീവ പ്രവർത്തകയും ഖജാൻജിയും ആയിരുന്നു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.