നല്ല പാട്ടും നല്ല വാർത്തയും’ പരസ്യയോഗങ്ങളും, മുറ്റത്ത് കൺവൻഷനും അനുഗ്രഹീത സമാപനം
സ്വരാജ് : ഐപിസി എബനേസർ സ്വരാജ് സഭയുടെയും സീയോൻ ഗോസ്പൽ മിനിസ്ട്രി യുടെയും ആഭിമുഖ്യത്തിൽ നല്ല പാട്ടും നല്ല വാർത്തയും’ എന്ന പേരിൽ പരസ്യയോഗങ്ങളും, മുറ്റത്ത് കൺവൻഷനും നടത്തപെട്ടു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരസ്യയോഗങ്ങൾ രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെ സ്വരാജിന്റെ സമീപ പ്രദേശങ്ങളിൽ വച്ചും മുറ്റത്ത് കൺവൻഷൻ വൈകിട്ട് 6 മണിമുതൽ 8 മണിവരെ കോഴിമല, സ്വരാജ് ജംഗ്ഷനിൽ വച്ചുമാണ് യോഗങ്ങൾ നടന്നത്.
പാസ്റ്റർ എ. കെ പൗലോസ്(തൃശ്ശൂർ), പാസ്റ്റർ പി. വി സുരേഷ് (തൃശ്ശൂർ), പാസ്റ്റർ സജി, പാസ്റ്റർ സിനോജ് ജോൺ എന്നിവർ പരസ്യയോഗങ്ങളിലും മുറ്റത്ത് കൺവൻഷനിലും സുവിശേഷം അറിയിച്ചു.
സംഗീതശുശ്രൂഷ,പാസ്റ്റർ ജെയിംസ് പൂമല, എ. ജെ രാജു മുടിക്കോട് എന്നിവരോടൊപ്പം എബനേസർ ചർച്ച് ക്വയർ നിർവഹിച്ചു.
കനത്ത മഴയെ വക വയ്ക്കാതെ സുവിശേഷ യോഗങ്ങൾ നടത്തിയത് അനുഗ്രഹീത നിമിഷങ്ങളായി മാറി. സുവി. ബിൻസൺ കെ. ബാബു(സഭാ ശുശ്രുഷകൻ) ശുശ്രുഷകൾക്ക് നേതൃത്വം നൽകും.






- Advertisement -
Comments are closed, but trackbacks and pingbacks are open.