ഷാർജ സിറ്റി അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ സിൽവർ ജൂബിലി ആത്മീയ മീറ്റിങ്ങുകളുടെ പ്രവർത്തന ഉദ്ഘാടനം
ഷാർജ: ഷാർജ സിറ്റി അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി, ഒരുവർഷം നീണ്ടുനിൽക്കുന്ന ആത്മീയ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 1-ാം തീയതി (ഞായർ) രാവിലെ 10:15ന് ആരാധനയോടുള്ള ബന്ധത്തിൽ, ഷാർജ വർഷിപ് സെന്റർ ചെയർമാൻ Rev. Dr. വിൽസൺ ജോസഫ് നിർവഹിക്കും. 2000-ൽ പാസ്റ്റർ P.M. രാജു ഈ സഭ സ്ഥാപിക്കുകയും, കഴിഞ്ഞ 24 വർഷങ്ങൾ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, 2024ൽ താൻ വിരമിച്ചതിനു ശേഷം, പാസ്റ്റർ ബെൻ V. തോമസ് ഇപ്പോൾ ഇവിടെ ശുശ്രൂഷിക്കുന്നു. നിരവധി ആത്മീയപ്രവർത്തനങ്ങളിലൂടെ ഷാർജയിലും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസസമൂഹത്തിന് കൈത്താങ്ങായി ഈ സഭ നില കൊള്ളുന്നു. ജൂബിലിയുടെ ഭാഗമായി, പ്രാർത്ഥനാ യോഗങ്ങൾ, ബൈബിള്‍ ക്ലാസുകൾ, ഉണർവ് യോഗങ്ങൾ , കൺവെൻഷനുകൾ,ജീവകാരുണ്യപ്രവർത്തനങ്ങൾ, യുവജനങ്ങൾക്കും കുട്ടികൾക്കുമായി വിവിധ മീറ്റിംഗുകൾ തുടങ്ങി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്തപ്പെടും.






- Advertisement -
Comments are closed, but trackbacks and pingbacks are open.