അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ ത്രിദിന സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് സമാപിച്ചു

ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ത്രിദിന സ്പെഷ്യൽ ബൈബിൾ ക്ലാസ് സമാപിച്ചു. 2025 മെയ്‌ 21 മുതൽ 23 വരെ വൈകിട്ട് 8 മണി മുതൽ 10 മണി വരെ ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 1 ൽ വച്ചാണ് ബൈബിൾ ക്ലാസുകൾ നടത്തപ്പെട്ടത്. റവ. ഡോക്ടർ കോശി വൈദ്യൻ (യു എസ് എ) കർത്താവിന്റെ രണ്ടാമത്തെ വരവ് എന്നുള്ള വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ റെജി വർക്കി, ബ്രദർ ടോം എം ജോർജ്, ബ്രദർ ജെയിൻ വി ജോൺ തുടങ്ങിയവർ ത്രിദിന സ്പെഷ്യൽ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.