ഒൻപതാമത് YMCA ഇൻറർ ചർച്ച് ബൈബിൾ ക്വിസ്

കുവൈത്ത് സിറ്റി: കുവൈത്ത് വൈ.എം.സി.എ യുടെ ഒമ്പതാമത് ബൈബിൾ ക്വിസ് മൽസരം അബ്ബാസിയയിൽ വെച്ച് നടത്തപ്പെട്ടു. റവ. ഫാ. ഗീവർഗീസ് ജോൺ ഉദ്ഘാടനം നിർവഹിച്ചു. മാത്യൂസ് മാമ്മൻ (പ്രസിഡൻ്റ്), സജി ജേക്കബ് (രക്ഷാധികാരി), ഡോ. നവീൻ തോമസ് (വൈസ് പ്രസിഡൻ്റ്), അജേഷ് തോമസ് (ട്രഷറാർ), മാത്യൂ കോശി (ട്രസ്റ്റി അക്കൗണ്ടസ്) എന്നിവർ നേതൃത്വം നൽകി. ഡോക്ടർ സണ്ണി ആൻഡ്രൂസ് ബൈബിൾ ക്വിസ് കൺവീനറായി പ്രവർത്തിച്ചു. കുവൈറ്റിലുള്ള വിവിധ സഭകളിൽ നിന്നും എട്ടു ടീമുകൾ ഫൈനൽ റൗണ്ടിൽ പങ്കെടുത്തു. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്, ടീം അംഗങ്ങളായ ലീന തോമസ്, സുനി ഷാജി ,സുനി ഷിജു എന്നിവർ ഒന്നാം സ്ഥാനം നേടി മറിയം എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി. കുവൈറ്റ് സിറ്റി മാർത്തോമ്മാ ചർച്ച് ടീം അംഗങ്ങളായ റോസി ഉമ്മൻ,എലിസബത്ത് വർഗീസ്, സാലി വർഗീസ് എന്നിവർ രണ്ടാം സ്ഥാനം നേടി ഡോക്ടർ സണ്ണി ആൻഡ്രൂസ് എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി. സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് ടീം അംഗങ്ങളായ ജസ്സി ഷിജു, ഷിജു സൈമൺ, ബ്ലെസ്സി ലാലി ചാക്കോ എന്നിവർ മൂന്നാം സ്ഥാനം നേടി മാത്യു ഈപ്പൻ എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി. സൂസൻ ജോർജ് ക്വിസ് മാസ്റ്റർ ആയിരുന്നു. റവ. ജേക്കബ് വർഗീസ്,
പാസ്റ്റർ ജോസ് ഫിലിപ്പ് എന്നിവർ ജൂറി അംഗങ്ങളായിരുന്നു. സാം ജോൺ,ജോജി ബി. ജോൺ, ബിൻസി സാം എന്നിവർ ടെക്നിക്കൽ ടീം അംഗങ്ങളായിരുന്നു. റവ. ഫാ. ഗീവർഗീസ് ജോൺ, പാസ്റ്റർ ജോസ് ഫിലിപ്പ് , റവ. ഫാ. ജെഫിൻ വർഗീസ്, റവ. ജേക്കബ് വർഗീസ് എന്നിവർ വിജയികൾക്ക് ട്രോഫികൾക്കു പുറമെ മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ വിതരണം ചെയ്തു. സെക്രട്ടറി മനോജ് പരിമളം സ്വാഗതവും, അഡ്വൈസറി ബോർഡ് ചെയർമാൻ എ.ഐ കുര്യൻ നന്ദിയും രേഖപ്പെടുത്തി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.