ലേഖനം: മരിക്കാൻ തയാർ | സ്റ്റിൻസൺ ഷാജു
മരിക്കാൻ തയാർ
ക്രിസ്തിയ സഭ ആരംഭിച്ച കാലഘട്ടം മുതൽ ഇന്ന് വരെ ക്രൈസ്തവർ പീഡിപ്പിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നു, നിഷ്കരുണം കൊല്ലചെയ്‌തും സ്വാതന്ത്ര്യം ഹനിച്ചും ഭവനങ്ങൾ ഭേദിച്ചും ക്രൂരവും കിരാതവുമായ പീഡനരീതികൾ അവലംഭിച്ചും അത് തുടർന്നുകൊണ്ടിരിക്കുന്നു, ഇനി അത്യാധികം വർധിക്കുന്ന കാലഘട്ടത്തിലേക്കു നാം അടുത്ത് കൊണ്ടിരിക്കുന്നു.
എന്തിനാണ് ഈ പീഡ?
സുവിശേഷം അറിയിച്ചു എന്നതാണ് കുറ്റം.
പീഡനം ആദ്യം യെഹുദനിൽ -റോമാ സാമ്രാജ്യത്തിൽ നിന്നു, പിന്നീട് അത് നാനാ മതസ്ഥരിൽ നിന്നു,എന്തിനേറെ പറയുന്നു നമ്മുടെ സ്വന്തം രാജ്യത്തിൽ സുവിശേഷവും ആയി എത്തിയ ഒരു സായിപ്പിനെയും അദ്ദേഹത്തിന്റെ രണ്ടു മക്കളെയും ചുട്ട് കൊന്നത് ഈ സുവിശേഷം പറഞ്ഞ ഒറ്റ കാരണത്താൽ. യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്സ് കൗൺസിലിന്റെ അഭിമുഖ്യത്തിൽ 2013ൽ നടന്ന കോൺഫെറൻസിൽ ഇറ്റാലിയൻ പുരോഹിതനായ സിൽവാണോ മരിയ തോമസി ഇപ്രകാരം ആണ് പറഞ്ഞത് ഓരോ കൊല്ലവും വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുന്ന ലോകം എമ്പാടുമുള്ള ക്രിസ്ത്യാനികളുടെ കണക്കു കുറഞ്ഞത് റിപ്പോർട്ട് പ്രകാരം ഒരു ലക്ഷം വരും എന്നാണ്. സഭാരംഭ കാലഘട്ടത്തിലെ ഒരു സംഭവം, AD 303 ഡയോക്ലീഷ്യൻ എന്ന റോമാ ചക്രവർത്തി ക്രിസ്ത്യാനികളെ ആരാധനയിൽ നിന്നും വിലക്കി, വിശുദ്ധ തിരുവെഴുത്തുക്കൾ അഗ്നികിരയാകുവാനും ആരാധിച്ചാൽ സ്വാതന്ത്ര്യം ഇല്ലാതാകുവാനും ഉത്തരവ് പുറപെടുവിച്ചു.
എന്നാൽ ഏതു ഭരണകൂടം ബഹിഷ്കരിക്കാൻ ഉത്തരവ് പുറപെടുവിച്ചോ അതെ റോമാ സാമ്രാജ്യത്തിൽ നിന്നും ക്രിസ്തുവിനെ പിന്നീട് സ്വികരിച്ച ഒരു ചക്രവർത്തി ആയിരുന്നു കോൺസ്റ്റന്റയിൻ, കോൺസ്റ്റന്റൈനും സഹ ചക്രവർത്തിയായ ലൈസിനിയസും ചേർന്ന് 313ൽ റോമാ സാമ്രാജ്യത്തിൽ മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള മിലാൻ വിളംബരം (Edict of Milan ) പുറപ്പെടുവിച്ചു.കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹം ഗവണ്മെന്റ് ചിലവിൽ തിരുവേഴുത്തുക്കളുടെ 50 പ്രതികൾ ഉണ്ടാകുവാൻ കല്പന പുറപെടുവിച്ചു.
ചക്രവർത്തിയുടെ ബഹിഷ്കരണ ഉത്തരവിൽ എന്തായിരിക്കാം അദിമ വിശ്വസികൾ ചെയ്തട്ടുണ്ടാകുക?
കണ്ണുനീരോട് പ്രാർത്ഥിച്ചു ഒരു ദിവസം അല്ല ഒരു കൊല്ലം അല്ല 25 കൊല്ലം.ഈ കാലകണക്കിനിടയിൽ , ആർത്തിരമ്പി വന്ന പീഡനങ്ങൾക്ക് മുമ്പിൽ പട്ടുപോയി കുറെ പൂർവികർ ..പീഡനങ്ങൾടെ നടുവിൽ യേശുവിനെ പിൻപറ്റുന്നവർ ചെയ്യേണ്ടത് പ്രാർത്ഥിക്കുക
“പീഡിപ്പിക്കുന്നവർ രക്ഷിക്കപെടാൻ
പീഡിപ്പിക്കുന്നവരോട് ക്ഷമിക്കാൻ ഉള്ള മനസ്സ് തരാൻ, പീഡിപ്പിക്കുന്നരോട് സ്നേഹം തോന്നാനുള്ള മനസ് തരാൻ,
പീഡനം സഹിക്കാൻ ഉള്ള കൃപ തരാൻ“
പ്രാർത്ഥന കൊണ്ട് അവസ്ഥ മാറാം മാറാതിരികാം..എതിർക്കാൻ നമുക്ക് പ്രമാണം ഇല്ല (മത്തായി 5:39).ഓർക്കണ്ടത് പൗലോസ് പറഞ്ഞ വാക്കു ; എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു (ഫിലിപിയർ 1:21).ഇനി എന്ത് തന്നെ വന്നാലും വിശ്വാസത്തിൽ ഉറച്ചു നില്കും അവസാന ശ്വാസം വരെയും , ഇതാവണം നമ്മുടെ വിശ്വാസത്തിന്റെ സ്വരം. പീഡനത്തിന് നേരെ മുഷ്ടി ചുരുട്ടാതെ നെഞ്ചും വിരിച്ചു പറയാൻ ആകട്ടെ,
“ഞാൻ മരിക്കാൻ തയാർ”.
🖊️ സ്റ്റിൻസൺ ഷാജു






- Advertisement -
Comments are closed, but trackbacks and pingbacks are open.