ക്രൈസ്തവ എഴുത്തുപുര കേരള നോർത്തേൺ ചാപ്റ്റർ പഠനോപകരണ വിതരണം മെയ് 24 ന്
കാഞ്ഞങ്ങാട് : ക്രൈസ്തവ എഴുത്തുപുര
യു.കെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേരള നോർത്തേൺ ചാപ്റ്ററിന്റെയും ശ്രദ്ധയുടെയും സഹകരണത്തോടെ വിദ്യാഭ്യാസപഠനോപകരണ വിതരണം മെയ് 24 ശനിയാഴ്ച വൈകുന്നേരം 3.00 മണി മുതൽ 5.00 മണി വരെ കാഞ്ഞങ്ങാട് പയനിയർ മിഷ്ണറി സഭാ ഹാളിൽ വെച്ച് നടക്കുന്നു.
ക്രൈസ്തവ എഴുത്തുപുര കേരള നോർത്തേൺ ചാപ്റ്റർ പ്രസിഡന്റ് സാമുവേൽ ജോർജ്ജ് അധ്യക്ഷത വഹിക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ. ഫിന്നി കാഞ്ഞങ്ങാട് വിതരണോദ്ഘാടനം നിർവഹിക്കും.
പാസ്റ്റർ. റോജി കെ വർഗ്ഗീസ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർ.അഭിജിത്ത് എസ് ജോൺ നേതൃത്വം നൽകും. പാസ്റ്റർ. സുനിൽ കുഞ്ഞുമോൻ, പാസ്റ്റർ ദേവസ്യ വർക്കി, ജോൺസൺ ജെയിംസ്, ബ്രദർ. എബ്രാഹാം ജോർജ്ജ്, വിൽസി ശാമുവേൽ, എന്നിവർ ആശംസകൾ അറിയിക്കും.






- Advertisement -
Comments are closed, but trackbacks and pingbacks are open.