എ.ജി. റിവൈവൽ പ്രയറായ നിലയ്ക്കാത്ത പ്രാർത്ഥന തുടർച്ചയായ അറുനൂറാമത് ദിവസം പിന്നിടുന്നു.

മെയ് 21 ബുധൻ രാത്രി 8 മുതൽ 10 വരെ സ്തോത്ര പ്രാർത്ഥന

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ മെയ് 22 ന് തുടർച്ചയായ അറുനൂറാം ദിവസം പിന്നിടുന്നു. അതിൻ്റെ ഭാഗമായി മെയ് 21 ബുധൻ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്ന സ്തോത്ര പ്രാർത്ഥനയിൽ പാസ്റ്റർ ജോൺ ശാമുവേൽ യു.എസ്.എ മുഖ്യസന്ദേശം നല്കും.

ബ്രദർ ബിജോ ജി.ബാബു ബഹ്റിൻ ഗാനശുശ്രൂഷ നയിക്കും. പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും.പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് സങ്കീർത്തന ധ്യാനം നടത്തും. അനുഭവസാക്ഷ്യങ്ങളും പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. പാസ്റ്റർ റെജി തങ്കച്ചൻ ശൂരനാട് നന്ദി പ്രകാശനം നടത്തും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നല്കി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു . രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.

ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.
Zoom ID: 89270649969
പാസ്കോഡ്: 2023
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.