അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന് (APCCON 2025-27) പുതിയ സാരഥികൾ
KE NEWS DESK | ABU DHABI
അബുദാബി: അബുദാബിയിലെ പെന്തക്കോസ് സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON 2025-27) പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച വൈകിട്ട് അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ വച്ചാണ് പ്രവർത്തന വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. ഐപിസി അബുദാബി സീനിയർ ശുശ്രൂഷകനും, വേദ അധ്യാപകനും, കൺവെൻഷൻ പ്രാസംഗികനും, വേദശാസ്ത്രത്തിൽ ബിരുദാനന്ദ ബിരുദധാരിയായ റവ. ഡോ. അലക്സ് ജോൺ പ്രസിഡന്റായും പാസ്റ്റർ. ഷിബു വർഗീസ് വൈസ് പ്രസിഡന്റ്, ജോ സി മാത്യു സെക്രട്ടറി, ജോൺ മാത്യു ട്രഷറർ, ബിമിൻ ബെഞ്ചമിൻ ജോയിൻറ് സെക്രട്ടറി, ജാക്സൺ പീറ്റർ ജോയിൻറ് ട്രഷററായും തിരഞ്ഞെടുത്തു.
കൂടാതെ മറ്റു ഭാരവാഹികളായി ക്വയർ ലീഡർ: റോബിൻ ലാലച്ചൻ, അസിസ്റ്റന്റ് കൊയർ ലീഡേഴ്‌സ് :പ്രസാദ് സോമരാജൻ, ജോൺ ജേക്കബ്, ജെയ്‌സൺ അഗസ്റ്റിൻ, യൂത്ത് ലീഡർ: ലിൻജോ മാത്യു, മിഷൻ ഡയറക്ടർ: എബ്രഹാം മാത്യു, അസ്സോസിയേറ്റു മിഷൻ ഡയറക്ടർ: ജോബ്‌സൺ കുരിയൻ, പ്രയർ കോർഡിനേറ്റർസ്: പാസ്റ്റർ.നൈനാൻ പി മാത്യു, റൊണാൾഡ് ടി ബെഞ്ചമിൻ, ചാരിറ്റി കോഓർഡിനേറ്റർ: മാത്യു പി ഇ, ഓഡിറ്റർ: ജോഷ്വാ ജോർജ് മാത്യു, പബ്ലിസിറ്റി കൺവീനർ: ജോജി വർഗീസ്, തുടങ്ങിയവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവർ.
ഐപിസി എബൻ എസർ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സി ജോർജ് മാത്യു തിരഞ്ഞെടുക്കപ്പെട്ടവരെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു






- Advertisement -
Comments are closed, but trackbacks and pingbacks are open.