നിഖ്യാ സുനഹദോസിന്റെ 1700 -ാം വാർഷികത്തിന് തുടക്കമായി.
റോം: ക്രൈസ്തവസഭാ ചരിത്രത്തിലെ ആദ്യത്തെ സാർവത്രിക സൂനഹദോസിന്റെ 1700-ാമതു വാർഷികത്തിന് തുർക്കിയിലെ ഇസ്നിക്ക് (പുരാതന നിഖ്യ) പട്ടണത്തിൽ തുടക്കമായി. എഡി 325ൽ ക്രൈസ്തവരാജ്യമായിരുന്ന ഏഷ്യാ മൈനറിലെ (ഇന്നത്തെ തുർക്കി) നിഖ്യായിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ് സൂനഹദോസ് വിളിച്ചുകൂട്ടിയത്.
ഏതാണ്ട് 318 മെത്രാന്മാർ വിവിധ പ്രദേശങ്ങളിൽ നിന്നായി ആ സഭാ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. “പേർഷ്യയുടെയും ഇന്ത്യയുടെയും മാർ യോഹന്നാനും” സൂനഹദോസിന്റെ പ്രമാണരേഖയിൽ ഒപ്പുവച്ചിട്ടുണ്ട്. മെത്രാന്മാർക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യത്തിനുവേണ്ടിയാണ് നിഖ്യാപട്ടണം വേദിയായി തെരഞ്ഞെടുത്തത്. രണ്ടാം നിഖ്യാസൂനഹദോസ് ഏതൻസിലെ ഐറീൻ ചക്രവർത്തിയാണു വിളിച്ചു ചേർത്തത്. എഡി 787ൽ.
ക്രൈസ്തവ സഭാവിഭാഗങ്ങൾ അംഗീകരിക്കുന്ന ആദ്യത്തെ ഏഴു സാർവത്രിക സൂനഹദോസുകളിൽ ഇവയാണ് ഏറ്റവും പ്രധാനപ്പെട്ടവ. സഭാ ചരിത്രത്തിൽ ഇതുവരെ 21 സാർവത്രിക സൂനഹദോസുകളാണ് നടന്നിട്ടുള്ളത്. അവസാനത്തേതാണ് രണ്ടാം വത്തിക്കാൻ സൂനഹദോസ് (1962-65).കഴിഞ്ഞ ഒരു വർഷമായി നിഖ്യാ സൂനഹദോസിന്റെ 17-ാം ശതാബ്ദി ആഘോഷങ്ങൾ നടന്നുവരികയാണ്. വിവിധ യൂറോപ്യൻ, അമേരിക്കൻ സർവകലാശാലകളിൽ സിന്പോസിയങ്ങളും എക്യുമെനിക്കൽ കൂട്ടായ്മകളും നടന്നു.






- Advertisement -
Comments are closed, but trackbacks and pingbacks are open.