ലേഖനം: മണ്മറഞ്ഞ ‘എക്കലേസിയ’ (Ekklesia) | സ്റ്റിൻസൺ ഷാജു
എന്താണ് എക്കലേസിയ? ഇത് ഇന്നത്തെ തലമുറയ്ക്കു കേട്ടുകേൾവിപോലും ഇല്ലാത്ത പദം ആകും. എന്നാൽ എന്താണ് ചർച്ച് എന്നു ചോദിച്ചാലോ, നിർവചനങ്ങളുടെ പ്രവാഹം ആയിരിക്കും. എക്കലേസിയ എന്ന പദം ചർച്ച് ആയി മാറിയത് എങ്ങനെ? അതിനു പിന്നിൽ ഒരു ചരിത്രം ഉണ്ട്, ഒരു കപട മുഖമുളള ചരിത്രം. ചർച്ച് എന്ന പദം ഉത്ഭവിച്ചത് ഗോത്തിക് വംശജർ സംസാരിച്ച ജർമൻ ഭാഷാവകഭേദമായ ഗോത്തിക് ഭാഷയിൽ നിന്നും ആണെങ്കിലും ഇതിനു കാരണക്കാർ പുരാതന തുർക്കിയിലെ കപ്പദൊക്യകാർ (അപ്പൊ 2:10, 1 പത്രോസ് 1:1) ആണെന്നതാണ് സത്യം. അഞ്ചാം നൂറ്റാണ്ടിൽ കപ്പദൊക്യകാർ ‘എക്കലേസിയ’ എന്ന പദത്തിന് പകരം ‘കുര്യാക്കോസ് ഓയിക്കോസ്’(kyriakos oikos/doma) എന്നു വിളിച്ചു അത് പിന്നീട് കുര്യാക്കോൺ (kyriakon) എന്നു ക്രോടികരിക്കപ്പെട്ടു. കുര്യാക്കോൺ എന്നത് ഗോത്തിക് ഭാഷയിൽ വന്നപ്പോ കിരിക്കാ (kirika) എന്നു അവലംബിക്കപ്പെട്ടു. ആംഗലേയ ഭാഷ കടന്നു വരുന്നതിനു മുൻപ് ഇന്നത്തെ യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായ ഇംഗ്ലണ്ടിന്റെ വടക്കൻ ഭാഗങ്ങളിൽ സംസാരിച്ചു കൊണ്ടിരുന്നത് ആംഗ്ലോ സക്സൺ (അഞ്ചാം നൂറ്റാണ്ടിൽ രൂപപെട്ടത് ) ആയിരുന്നു. ആംഗ്ലോ സക്സൺ ഭാഷയിൽ അതിനെ സിർചേ (circe/cirice) എന്നും പിന്നീട് ആംഗലേയ ഭാഷയുടെ കടന്നു വരവിൽ എട്ടാം നൂറ്റാണ്ടിൽ അത് ‘ചർച്ച്’ എന്ന ഇന്നത്തെ ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട പദം ആയി മാറി. ഇത്രയും വായിച്ചു വന്നപ്പോളും കണ്ണ് ഉടക്കിയത് ആ ‘കപട മുഖമുള്ള ചരിത്രം ’എന്നു ഞാൻ എഴുതിയത് എന്തിനായിരിക്കും എന്നലെ? പറയാം,
ആദ്യം അതിനു നമുക്ക് എക്കലേസിയ എന്താണെന്നു അറിയാം. എക്കലേസിയ ഒരു ഗ്രീക്ക് പാർലമെന്റ് പദം ആണ് , ഒരു ‘പ്രേത്യേക ദൗത്യത്തോടെ ’ നിയോഗികപെട്ട ഒരു കൂട്ടം ആളുകൾ എന്നാണ് ആ പദത്തിന് ഉള്ള അർത്ഥം. പരിശുദ്ധത്മാവ് എക്കലേസിയ എന്ന പദം പുതിയനിയമം പുസ്തകങ്ങളിൽ എഴുതിയപ്പോൾ മറ്റൊരു പദവും അന്ന് ഗ്രീക്ക് പദസഞ്ചയത്തിൽ ഇല്ലാഞ്ഞിട്ട് അല്ല, അത് മനഃപൂർവം ഉള്ള എഴുത്ത് ആയിട്ടാണ് ഞാൻ കാണുന്നത് .കർത്താവിന്റെ രണ്ടാം വരവ് വരെ ഈ കൂട്ടത്തിന് ഒരു ദൗത്യം ഉണ്ട്, മത്തായി 28:19,20 യിൽ പറയുന്ന മഹത്വകരമായ ദൗത്യം. ലോകമെമ്പാടും സുവിശേഷിക്കരിക്കുക സുവിശേഷം കേട്ടു രക്ഷിക്കപ്പെട്ടവരെ വചനം പഠിപ്പിക്കുക (ഇതൊരു പഠന വിഷയം).. ഇനി ആണ് ശ്രദ്ധിക്കേണ്ടത് പഠിച്ചവർ എന്ത് ചെയ്യണം പഠിപ്പിച്ചവർക്കു (ആത്യന്തികമായി യേശുവിന്റേത് ) ശിഷ്യരാകണം എങ്ങനെ? അതെ കൂട്ടയ്മയിൽ മരിക്കുന്നത് വരെ കൂടി എന്നാണോ അല്ലവേ അല്ല. വചനം പഠിച്ച് പരിജ്ഞാനം പ്രാപിച്ചവർ അവിടെ നിന്നും പോയി സുവിശേഷം പറയണം രക്ഷിക്കപെടുന്നവരെ സ്നാന പെടുത്തണം അവരെ പ്രത്യാശയുള്ള വചനം പഠിപ്പിക്കണം. ചുരുക്കത്തിൽ സഭ എന്നത്കൊണ്ട് അർത്ഥം ആക്കേണ്ടത് ഒരു ട്രെയിനിങ് സെന്റർ എന്നാണ്. എന്തിനാണ് ട്രെയിനിങ് ? പ്രധാനമായി വചനം പഠിക്കാൻ, സുവിശേഷം പറയുവാൻ പഠിക്കാൻ, സ്നാനപെടുത്താൻ പഠിക്കാൻ, പ്രാർത്ഥിക്കാൻ / മറ്റുള്ളവർക് വേണ്ടി ഇടുവിൽ നില്കാൻ പഠിക്കാൻ, കഷ്ടം സഹിക്കാൻ ഉള്ള മനസ് വചനത്തിലൂടെ പാകപ്പെടുത്താൻ പഠിക്കാൻ ആദിയായ കാര്യങ്ങളുടെ കളരി ആകണം സഭ. മിഷൻസ് മിഷണരിമാർ ഉടലെടുക്കുമ്പോളാണ് യഥാർത്ഥ സഭ ആകുന്നത്.അപ്പോ ചോദ്യം എല്ലാവർക്കും സുവിശേഷം പറയണോ പ്രബോധിപ്പിക്കാനോ കഴിവ് ഇല്ലെങ്കിലോ എന്നാകും, അവർ ചെയ്യേണ്ടത് മിഷനറി വേലയ്ക് പോകാൻ സമർപ്പിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുക സാമ്പത്തികമായി അവരെ സഹായിക്കുക. ഇനി മനസിലാക്കേണ്ടത് വിവർത്തനങ്ങളിൽ ചർച്ച് എന്ന പദം വചനത്തിൽ കൂടികയറിയത്തിന്റെ പിന്നിൽ സാമ്രാജ്യ-സഭ നേതാക്കന്മാരുടെ കൈ ചെറുതൊന്നും അല്ല എന്നതാണ്. അതിനു കാരണം ‘ട്രെയിൻ ’ചെയ്യുന്ന ഒരു സഭയിൽ ആളുകളുടെ വർദ്ധനവ് ഉണ്ടാകില്ല അവിടെ ഒഴുക്ക് ആകും ഉണ്ടാകുക വരുക പഠിക്കുക യുദ്ധ സജ്ജർ ആയി മാറുക പുറപ്പെടുക. പിന്നെ അവിടെ സമ്പത്തിക വർദ്ധനവ് സഭക്ക് ഉണ്ടാകില്ല കാരണം മിഷണറിമാർക്കു സമ്പത്തീകം എത്തിക്കുക സഭയുടെ കടമ ആയി മാറി. അതല്ല അവർക്കു വേണ്ടി ഇരുന്നത് അതിനു കപട മുഖം വേണ്ടി വന്നു വിവർത്തനങ്ങളിൽ ഉപദേശങ്ങളിൽ. ഇനി നമുക്ക് ചിന്തിക്കാം നമുക്ക് വേണ്ടത് ട്രെയിനിങ് കോളേജ് ആണോ അതോ ഹോം സ്റ്റേ ആണോ എന്ന്.






- Advertisement -
Comments are closed, but trackbacks and pingbacks are open.