ലേഖനം: ബുദ്ധിമാന്മാർ ജ്യോതിസുകളെ പോലെ തിളങ്ങും | അലൻ ബാലാജി
ദൈവം ഇല്ല എന്നും, നിത്യത പൊയ്‌വാക്ക് ആണെന്നും, വിശ്വാസ ജീവിതം വെറും നാടകമാണെന്നും കരുതി ഭൂമിയിൽ സ്വർഗം പണിയാൻ വെമ്പൽ കൊള്ളുന്ന മാനവരുടെ കൂടെ ജീവിക്കുന്ന ദൈവ മക്കളെ , ദൈവം ഉണ്ടെന്നും താതൻ സ്വർഗ്ഗവാനമേഘ നമുക്കായി വരുമെന്നുമുള്ള ബോധം നമ്മിൽ ഉളവാക്കിയതെന്താ? ചിന്തിക്കുമ്പോൾ ശെരിയല്ലേ, കുറച്ചു പേരുടെ മാത്രം ചിന്തയിൽ ഊട്ടിഉറയ്ക്കപ്പെട്ട സത്യം. അതല്ലേ,” നിത്യ സ്വർഗ്ഗ വാസം “.സ്വർഗത്തിൽ നിന്നും ഒരു പിതാവ് താഴെ ഭൂമിയിലേക്ക് നോക്കുവാണ് : എന്തിനാണെന്നോ :- തന്നെ അന്വേക്ഷിക്കുന്ന ബുദ്ധിമാന്മാരെ കാണാൻ.
അതാണ് യാഥാർഥ്യം, ദൈവം ഉണ്ടെന്ന ചിന്ത ദൈവം തന്നെ നൽകുന്ന ബുദ്ധി ആണ്. ലോകത്തിന്റെ ജ്ഞനത്തെ വ്യർത്ഥമാക്കുവാൻ ഭോഷത്വമായതിനെ
തിരഞ്ഞെടുത്ത ദൈവത്തിന്റെ മാസ്മരിക ബുദ്ധിവൈഭവം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.അത്തരത്തിലുള്ള ദൈവ ജ്ഞനത്താൽ നിറഞ്ഞ ദൈവമക്കൾ തങ്ങൾക്കുണ്ടാകുന്ന ശോഭയുടെ വല്ലഭത്വം ഗ്രഹിക്കുവാൻ ശ്രെമിച്ചിട്ടുണ്ടോ? ദാനിയേൽ പ്രവാചകന്റെ പുസ്തകം 12 അധ്യായം 3 m വചനത്തിൽ ഇപ്രകാരം വിളിച്ചു പറയപ്പെടുന്നു : എന്നാൽ ബുദ്ധിമാന്മാർ ആകാശ മണ്ഡലത്തിന്റെ പ്രഭ പോലെയും പലരെയും നീതിയിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെ പോലെയും എന്നും എന്നേക്കും പ്രകാശിക്കും. ജ്യോതിർഗോളത്തിൽ പ്രഭാപൂർണമായി വിലസുന്ന താരകത്തോളം പ്രഭാപൂർണമാണ് സ്നേഹിതാ നമ്മുടെ ജീവിതവും. ദൈവം തന്റെ നീതി പ്രകാശത്തിന്റെ പരിപൂർണതയുടെ ശോഭ മാനവരാശിയിലേക്കും പരത്തുന്നു.ദൈവനീതിയുടെ ആഴത്തിന്റെ തേജസ്സിനാൽ നമ്മുടെ ജീവിതത്തിലും വിശ്വാസവും, പ്രത്യാശയും നിലനിൽക്കാനായി ദൈവം തന്റെ പുത്രന് തന്റെ തേജസ് വെളിപ്പെടുത്തിയിരിക്കുന്നു.നീതി ന്യായമായി നടത്തപ്പെടാത്ത ഈ ലോക സാഹചര്യങ്ങളിൽ ദൈവത്തിന്റെ നീതി തേജസ്സോടെ എന്നേക്കും തിളങ്ങിനിൽക്കുന്നു. വയലിലെ പൂവും, കരയിലെ പുല്ലും വാടി കരിഞ്ഞു നാശത്തിന് ഹേതുവായിപോകുന്നപോൽ അനീതിയുടെ അകത്തളങ്ങളിലേയ്ക്ക് ഒതുക്കപ്പെടുന്ന നീതി കർത്താവിന്റെ പ്രഭയാൽ തേജസ്സോടെ ഉണർന്നെണീക്കപ്പെടുന്നു. 1 പത്രോസ് 2.9 ഇൽ പറയപ്പെടുന്ന പോലെ ലക്ഷ്യബോധ്യം കേവലം ഇല്ലാത്ത അന്ധകാരനിബിഢമായ ജീവിതത്തിൽ നിന്നും അത്ഭുതപ്രകാശത്തിങ്കലേയ്ക്ക് നമ്മെ വിളിച്ച പരമപിതാവിനെ നമ്മുടെ വിശുദ്ധ ജീവിതം കൊണ്ട് നമുക്ക് ആദരിക്കാം, അവിടത്തേക്കായി കാത്തിരിക്കാം.അഴിഞ്ഞുപോകുന്നതും തീയിൽ ഇട്ടു കെട്ടുപോകുന്നതുമായ നശ്വരമായ മൂഢചിന്തകൾ വെടിഞ്ഞു ലോകത്തിന്റെ കറയും , വാട്ടവും, മാലിന്യങ്ങളും നമ്മുടെ പ്രഭയെ കെടുത്താതെ നിത്യ ജീവങ്കലേയ്ക്കുള്ള യാത്രയ്‌ക്കായ് മുന്നേറാം.






- Advertisement -
Comments are closed, but trackbacks and pingbacks are open.