എക്സൽ സിംഗ്ഫോർ ഹിം വിജയികളെ പ്രഖ്യാപിച്ചു.
തിരുവല്ല: എക്സൽ മീഡിയയും റാഫാ റേഡിയോയും ചേർന്നു നടത്തിയ എക്സൽ സിംഗ്ഫോർ ഹിം (Excel Sing4Him) സീസൺ 5 വിജയികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ആറ് മാസത്തിലധികമായി നടന്ന കുട്ടികളായുള്ള സംഗീത മത്സരത്തിന്റെ അന്തിമ വിജയികളെ എക്സൽ മീഡിയ ഫ്ലോറിൽ വെച്ച് തിരഞ്ഞെടുത്തു.
വിവിധ രാജ്യങ്ങളിൽ നിന്നായി
150 ലധികം കുട്ടികൾ പങ്കെടുത്ത പരിപാടിയുടെ അവസാന റൗണ്ടിൽ 25 പേരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ഒന്നാം സ്ഥാനം അലീന രാജേഷ് ഡാനിയേലിനും രണ്ടാം സ്ഥാനം ജാസ്മിൻ ടോമിനും മൂന്നാം സ്ഥാനം കെസിയ എലിസബത്ത് ഷാജിക്കും നാലും അഞ്ചും സ്ഥാനങ്ങൾ ഹെഫ്സൺ സാജുവിനും
ജാനറ്റ് സന്തോഷിനും ലഭിച്ചു.
അന്തിമ വിധി കർത്താകളായി ബിന്നി മാത്യു, സന്തോഷ് അടൂർ, ബ്ലെസ്സി ബെൻസൺ, സ്റ്റാൻലി റാന്നി, ക്രിസ്റ്റി രാജൻ എന്നിവർ പങ്കെടുത്തു. ബെൻസൺ വർഗീസ്, ബിതിൻ ബിജു എന്നിവർ നേതൃതം നൽകി.
റവ. തമ്പി മാത്യു, എബ്രഹാം സാമുവേൽ, തോമസ് കോശി, റാഫാ റേഡിയോ, ലിവിങ് മ്യൂസിക്ക് തുടങ്ങിയവർ ക്യാഷ് അവാർഡുകൾ സ്പോൺസർ ചെയ്തു. 1-5 വരെയുള്ള വിജയികൾക്ക് ക്യാഷ് പ്രൈസും മൊമെന്റോയും 6-10 വരെയുള്ള വിജയികൾക്ക് മൊമെന്റോയും നൽകി ആദരിച്ചു. ഡയറക്ടർസായ ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ ആശംസകൾ അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര മീഡിയപാർട്ണർ ആയിരുന്നു.






- Advertisement -
Comments are closed, but trackbacks and pingbacks are open.