പി.സി.ഐ ലീഡർഷിപ്പ് കോൺഫറൻസ് മെയ് 20 ന് ആലപ്പുഴയിൽ

ആലപ്പുഴ: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ലീഡർഷിപ്പ് കോൺഫറൻസ് മെയ് 20 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ആലപ്പുഴയിൽ നടക്കും. വിപുലമായ സ്റ്റേറ്റ് കമ്മിറ്റി യോഗം ബോട്ടിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഏകദിന ബോട്ട് യാത്രയും കോൺഫറൻസും സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് ഉദ്ഘാടനം നിർവ്വഹിക്കും. വർക്കിങ് പ്രസിഡൻ്റ് പാസ്റ്റർ തോമസ് എം പുളിവേലിൽ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് സംഘടനാ പ്രമേയം അവതരിപ്പിക്കും. സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്ക്തോട് പ്രവർത്തന രേഖ അവതരിപ്പിക്കും. ട്രഷറർ പാസ്റ്റർ രാജീവ് ജോൺ ഫിനാൻസ് സ്റ്റേറ്റ്മെൻ്റ് അവതരിപ്പിക്കും. പ്രവർത്തന പദ്ധതികൾ, വാർഷിക പരിപാടികൾ കോൺഫറൻസിൽ അവതരിപ്പിക്കും. വിഷയത്തിന്മേലുള്ള ചർച്ച നടക്കും. വൈസ് പ്രസിഡൻ്റ് ഫിന്നി പി മാത്യൂ ചർച്ചകൾ നയിക്കും.
പാസ്റ്റർമാരായ പി ടി തോമസ്ബി, ബിനോയി ചാക്കോ, അനീഷ് കൊല്ലംകോട് എന്നിവർ വിവിധ സെഷനുകളിൽ നിയന്ത്രിക്കും. പാസ്റ്റർമാരായ കെ. ഏ തോമസ്, അനീഷ് ഐപ്പ്, ആർ.സി കുഞ്ഞുമോൻ, സതീഷ് നെൽസൺ, പി.കെ യേശുദാസ്, രതീഷ് ഏലപ്പാറ, ബ്രദർ ഏബ്രഹാം ഉമ്മൻ, ബ്രദർ ഷിബു മാത്യു എന്നിവർ നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.