ക്രൈസ്തവ എഴുത്തുപുര ബറോഡാ യൂണിറ്റ് പുതിയ നേതൃത്വം
വഡോദര / ഗുജറാത്ത് : ക്രൈസ്തവ എഴുത്തുപുര ബറോഡാ യൂണിറ്റിന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സിസ്റ്റർ ലിൻസ ബെഞ്ചമിൻ, വൈസ് പ്രസിഡന്റ് ബ്രദർ ഗ്രനൽ നെൽസൺ,
സെക്രട്ടറി ബ്രദർ ജെറിൻ എബി ജേക്കബ്,
ജോയിന്റ് സെക്രട്ടറി ബ്രദർ അപൂർവ ദാസ്,
ട്രഷറാർ ബ്രദർ ഡിൻസൺ രാജു, ബ്രദർ എബൻ വിൽസൺ (മീഡിയ), പാസ്റ്റർ എബിൻ ജെയിംസ് (അപ്പർ റൂം), ബ്രദർ സ്വാഗത്, സിസ്റ്റർ ഷിന നായർ ( അംഗങ്ങൾ)എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഗുജറാത്ത് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ രാജേഷ് മത്തായിയുടെ അധ്യക്ഷതയിൽ ചാപ്റ്റർ വൈസ് പ്രസിഡന്റ് ബ്രദർ തങ്കച്ചൻ ജോൺ പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. ക്രൈസ്തവ എഴുത്തുപുര മിഷൻ & അപ്പർ റൂം ഡയറക്ടർ പാസ്റ്റർ ജെ പി വെണ്ണിക്കുളം തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.






- Advertisement -
Comments are closed, but trackbacks and pingbacks are open.