ഐ.പി.സി. ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ “Stewardship Seminar” നടത്തപ്പെട്ടു.

ബഹ്‌റൈൻ: ഐ.പി.സി. ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 9 വെള്ളിയാഴ്ച “Stewardship Seminar” നടത്തപ്പെട്ടു. പാസ്റ്റർ. ടൈറ്റസ് ജോൺസൺ (സീനിയർ പാസ്റ്റർ, ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്, ബഹ്‌റൈൻ), പാസ്റ്റർ. വി.പി. ഫിലിപ്പ് (പ്രസിഡന്റ്, ഐ.പി.സി. ബഹ്‌റൈൻ ചർച്ച്) എന്നിവർ ക്ലാസുകൾ എടുത്തു. പാസ്റ്റർ. ജെയ്സൺ കുഴിവിള, ഇവാ. മധുസൂദൻ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ. ഫിന്നി കാഞ്ഞങ്ങാട്, ബ്രദർ. സാം സജി എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ ഷാജൻ മാത്യു സ്വാഗതവും, ബ്രദർ സെൽവിൻ ലാസർ നന്ദിയും പ്രകാശിപ്പിച്ചു. പ്രസ്തുത മീറ്റിംഗിൽ കടന്നുവന്ന എല്ലാവർക്കും അനുഗ്രഹത്തിനും ആത്മസമർപ്പണത്തിനുമുള്ള അവസരമായി തീർന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.