ക്രിസ്ത്യൻ വനിതാ സമ്മേളനം,വിജയകരമായ കുടുംബജീവിതവും പുത്രപരിപാലനവും വേദപുസ്തക അടിസ്ഥാനത്തിൽ മെയ് 10 ന്.
നോർത്തേൺ അയർലണ്ട് : അയർലണ്ട് ആൻഡ് നോർത്തേൺ അയർലണ്ട് സംയുക്ത സംഘടനയായ യു.പി.എഫിന്റെ ആഭിമുഖ്യത്തിൽ
നോർത്തേൺ അയർലണ്ടിൽ വച്ച് മെയ് പത്താം തീയതി ശനിയാഴ്ച ലേഡീസ് കോൺഫറൻസ് നടക്കും. ഫാമിലി ലൈഫ് ആൻഡ് പേരെന്റിംഗ് എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും ക്ലാസുകളും നടത്താൻ മുഖ്യ അതിഥിയായി ഡോക്ടർ ജെസ്സി ജയ്സൺ പങ്കെടുക്കും. 30 വർഷത്തോളം ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിലെ പ്രൊഫസർ ആയും ഗവേഷണ പ്രവർത്തനങ്ങളിൽ മുഖ്യപങ്കാളിയുമായിരുന്ന ഡോക്ടർ ജെസ്സി ജയ്സൺ പ്രശസ്ത തിയോളജിക്കൽ വിദ്യാഭ്യാസ വിദഗ്ധയും ദക്ഷിണേന്ത്യയിലെ സഭകളെ ശക്തിപ്പെടുത്തുന്നതിനുള്ള ദൗത്യത്തിൽ പ്രവർത്തിക്കുന്ന വ്യക്തിയുമായതിനാൽ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് വളരെ പ്രയോജനകരമായിരിക്കും. കുടുംബ നേതൃത്വത്തിലും പരിപാലനത്തിലും മാതൃ ധർമ്മവും പങ്കാളിത്വവും കർത്തവ്യവും വേദപുസ്തക അടിസ്ഥാനത്തിലും പരിശുദ്ധാത്മ സഹായത്താലും ഫലപ്രദമായി എങ്ങനെ സമന്വയിപ്പിച്ച് കുടുംബ ജീവിതം സഫലവും സമ്പന്നവും ആക്കി ദെബോറയെക്കാൾ നേതൃത്വഗുണവും
അബീഗയിലിനെക്കാൾ വിവേകവും പ്രാപിച്ചു ലൂയിസിലൂടെയും
യുനീക്കയിലൂടെയും തിമൊഥിയൊസിലെക്കു അടിയുറച്ച വിശ്വാസം പകരപ്പെട്ടത് പോലെ പടചേർത്തവനെ പ്രസാദിപ്പിക്കുന്ന കൃപയിൽ ശക്തിപ്പെട്ടു ആത്മബലമുള്ള അടുത്തൊരു തലമുറയെ വാർത്തെടുക്കാൻ ഈ സമ്മേളനം ഫലപ്രദമാകും. കുടുംബ ബന്ധങ്ങളെയും മാതൃത്വത്തെയും ശക്തിപ്പെടുത്തുവാൻ പര്യാപ്തമായ പ്രഭാഷണങ്ങളും ക്ലാസുകളും ഈ സമ്മേളനത്തിലെ മുഖ്യ വിഷയങ്ങളാണ്. രാവിലെ 9. 30 മുതൽ വൈകിട്ട് 4 30 വരെ നടക്കുന്ന ഈ സമ്മേളനത്തിന്റെ സൗജന്യ രജിസ്ട്രേഷൻ രാവിലെ 8. 30 ന് ആരംഭിക്കും.
ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ യു.പി.എഫ് പ്രസിഡന്റ്
പാസ്റ്റർ.ജേക്കബ് ജോർജ്
ഫോൺ: +447827899620
(നോർത്തേൺ അയർലണ്ട്),
സെക്രട്ടറി: ബ്രദർ അരുൺ, ഫോൺ: +353892697070,
ലേഡീസ് കോൺഫറൻസ് കോർഡിനേറ്റർ:
സിസ്റ്റർ മേഴ്‌സി പ്രിൻസ്, ഫോൺ:
(+353879376117) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.






- Advertisement -
Comments are closed, but trackbacks and pingbacks are open.