ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിലിന് പുതിയ നേതൃത്വം.
തിരുവല്ല: മാധ്യമ പ്രവർത്തനരംഗത്തും മിഷൻ – ചാരിറ്റി പ്രവർത്തനരംഗങ്ങളിലും ലോകരാജ്യങ്ങളിൽ ചുരുങ്ങിയ വർഷം കൊണ്ട് വ്യക്തിമുദ്രപതിപ്പിച്ച ക്രൈസ്തവ എഴുത്തുപുരയുടെ 2025-2027 വർഷത്തേക്കുള്ള ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നു.മാർച്ച് 8ന് കൂടിയ ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടത്.
ഭാരവാഹികൾ: ഫിന്നി കാഞ്ഞങ്ങാട് (ജനറൽ പ്രസിഡന്റ്), ജോൺസൻ വെടിക്കാട്ടിൽ (വൈസ് പ്രസിഡന്റ് -പ്രൊജക്റ്റ്), സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ (വൈസ് പ്രസിഡന്റ്-മീഡിയ),
ബ്ലസൻ ചെറിയനാട് (ജനറൽ സെക്രട്ടറി),
ഡോ. പീറ്റർ ജോയി ( ജോയിൻ്റ് സെക്രട്ടറി- പ്രൊജക്റ്റ് ), ഷൈജു മാത്യു ജോയിൻ്റ് സെക്രട്ടറി (മീഡിയ), ആഷർ മാത്യൂ (ജനറൽ ട്രഷറർ), ഡോ. ബെൻസി.ജി.ബാബു ( ക്രൈസ്‌തവ എഴുത്തു പുര ദിനപത്രം ചീഫ് എഡിറ്റർ ), ഷെബു തരകൻ, (ഡയറക്ടർ പബ്ലിക്കേഷൻസ് ആൻഡ് ചീഫ് എഡിറ്റർ -കുടുംബ മാഗസിൻ ), ബിനു വടക്കാൻചേരി (ചീഫ് എഡിറ്റർ- ക്രൈസ്തവ എഴുത്തുപുര ഓൺലൈൻ ), റിബി കെന്നത്ത്-ചീഫ് എഡിറ്റർ- ഇഗ്‌നൈറ്റർ ), ജെ.പി വെണ്ണിക്കുളം (ഡയറക്ടർ- മിഷൻ & അപ്പർ റൂം),
ഡാർവിൻ എം വിൽസൻ (ശ്രദ്ധ-ഡയറക്ടർ),
ജിൻസ് കെ മാത്യു (ഡയറക്ർ, പബ്ലിക് റിലേഷൻ).
ജനറൽ പ്രസിഡന്റ് ഫിന്നി കാഞ്ഞങ്ങാട്, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, വേദാദ്ധ്യാപകൻ, ഗാനരചയിതാവ്, യുവജന പ്രവർത്തകൻ എന്നീ നിലകളിലും ക്രൈസ്തവ എഴുത്തുപുര മുൻ ജനറൽ പ്രസിഡന്റായും ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായും ട്രഷറർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പ്രൊജക്റ്റ് വൈസ് പ്രസിഡന്റ് ജോൺസൻ വെടിക്കാട്ടിൽ ക്രൈസ്‌തവ എഴുത്തുപുര ജനറൽ പ്രസിഡൻ്റ്, മിഷൻ ഡയറക്ടർ, വൈസ് പ്രസിഡൻ്റ് തുടങ്ങിയ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. മീഡിയ വൈസ് പ്രസിഡന്റായ സ്റ്റാൻലി അടപ്പനാം കണ്ടത്തിൽ ക്രൈസ്തവ എഴുത്തുപുരയുടെ ജനറൽ സെക്രട്ടറി, മുൻ വൈസ് പ്രസിഡന്റ്, ജോയിൻ സെക്രട്ടറി, മിഷൻ ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഐപിസി നോർത്തേൺ റീജിയൻ്റെ യുവജന വിഭാഗമായ പിവൈപിഎ യുടെ ട്രഷറർ ആയും നോർത്ത് ഇന്ത്യൻ ക്രിസ്‌ത്യൻ മീഡിയ അസോസിയേഷന്റെ വൈസ് പ്രസിഡൻ്റ് ആയും സേവനം അനുഷ്‌ഠിക്കുന്നു.
ജനറൽ സെക്രട്ടറി ബ്ലസൻ ചെറിയനാട് ചെറിയനാട് ഐപിസി സഭാ ശുശ്രൂഷകനും പ്രഭാഷകനും ഗ്രന്ഥകാരനുമാണ്. ക്രൈസ്തവ എഴുത്തുപുര വൈസ് പ്രസിഡന്റ്,ജനറൽ സെക്രട്ടറി, ശ്രദ്ധാ ഡയറക്ടർ, ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി ഡോ. പീറ്റർ ജോയി സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടുകയും ക്രൈസ്‌തവ എഴുത്തുപുരയുടെ സാമൂഹിക ക്ഷേമ വിഭാഗമായ ശ്രദ്ധയുടെ മുൻ ഡയറക്ടറായും കേരളാ ചാപ്റ്റർ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. അധ്യാപകൻ, കൗൺസിലർ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.
മീഡിയ ജോയിന്റ് സെക്രട്ടറി ഷൈജു മാത്യൂ ഗാനരചയിതാവ്, സംഗീത സംവിധായകൻ, സംഘാടകൻ എന്നീ നിലകളിലും ക്രൈസ്തവ ലോകത്ത് വളരെ പ്രസിദ്ധമായ റാഫ റേഡിയോയുടെ സ്ഥാപകാംഗവുമാണ്. ജനറൽ ട്രഷറാർ ആഷർ മാത്യൂ ക്രൈസ്തവ എഴുത്തുപുര മുൻ ജനറൽ പ്രസിഡന്റ്, ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ക്രൈസ്തവ കഥാകൃത്ത്, ഗ്രന്ഥകർത്താവ്, എഴുത്തുകാരൻ എന്നീ നിലകളിൽ സുപരിചിതനുമാണ്. ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബെൻസി ജി ബാബു മെഡിക്കൽ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുമ്പോൾ തന്നെ മികച്ച സംഘടകൻ, പ്രസംഗകൻ, യുവജന പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ചർച്ച് ഓഫ് ഗോഡ് പുത്രികാ സംഘടനയായ വൈ. പി. ഇ യുടെ സ്റ്റേറ്റ് കമ്മറ്റി അംഗവും സജീവ പ്രവർത്തകനുമാണ്. കെ.ഇ കേരള ചാപ്റ്റർ മുൻ പ്രസിഡൻ്റ് ആയിരുന്നു.
പബ്ലിക്കേഷൻസ് ഡയറക്ടറും കുടുംബ മാസികയുടെ ചീഫ് എഡിറ്ററുമായ ഷെബു തരകൻ ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചുണ്ട്. ഗാനരചയിതാവും സംഘാടകനും വർഷിപ്പ് ലീഡറുമാണ്. ഓൺലൈൻ ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ ബിനു വടക്കൻചേരി എഴുത്തുകാരൻ, പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ക്രൈസ്തവ എഴുത്തുപുര വൈസ് പ്രസിഡന്റ്, മാഗസിൻ ചീഫ് എഡിറ്റർ, പബ്ലിക്കേഷൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലിഷ് മാഗസിൻ ഇഗ്നേറ്ററിന്റെ ചീഫ് എഡിറ്ററായി വീണ്ടും തിരഞ്ഞടുക്കപ്പെട്ട പാസ്റ്റർ റിബി കെന്നേത്ത് ക്രൈസ്തവ എഴുത്തുപുര യൂഎഇ ചാപ്റ്ററിന്റെ മുൻ പ്രസിഡൻ്റ്. ഇംഗ്ലീഷ് മാഗസിൻ കെ.ഈ. ഇഗ്‌നിറ്റർന്റെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. യുഎഇ റീജിയൻ ശാരോൺ സഭയുമായി ബന്ധപ്പെട്ട് സുവിശേഷരംഗത്ത് പ്രവർത്തിക്കുന്നു. കൂടാതെ എക്സൽ വിബിഎസിന്റെ ഇന്റർനാഷണൽ ഡയറക്ടർ കൂടിയാണ്.
മിഷൻ & അപ്പർ റൂം ഡയറക്ടറായ ജേപി വെണ്ണിക്കുളം എഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ, പത്രാധിപൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു . ജനറൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ദിനപത്രം-ഫാമിലി മാഗസിൻ ചീഫ് എഡിറ്റർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സി ഇ എം ജനറൽ കമ്മറ്റിയിൽ പബ്ലിസിറ്റി കൺവീനറാണ്. ശ്രദ്ധ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഡാർവിൻ എം വിൽസൻ ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡാളസിൽ സഭാ ശുശ്രൂഷകനായും പ്രവർത്തിക്കുന്നു. ഗാനരചയിതാവും വർഷിപ്പ് ലീഡറും കൂടിയാണ്. പബ്ലിക് റിലേഷൻ ഡയറക്ടർ ജിൻസ് കെ മാത്യു ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗാനരചയിതാവ്, സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.






- Advertisement -
Comments are closed, but trackbacks and pingbacks are open.