കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് ജൂൺ 27 മുതൽ
ടോറോണ്ടോ : കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ 7 മത് വാർഷിക ക്യാമ്പ് ജൂൺ 27 മുതൽ 29 വരെ നടത്തപ്പെടും.
കിച്ച്ണറിലുള്ള ക്രൗൺപ്ലാസയിലാണ് യുവജനക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 27 വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന ക്യാംപ് 29 ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 6 മണി മുതൽ പൊതു സമ്മേളനം ഉണ്ടായിരിക്കും. വചന സന്ദേശങ്ങള്‍, ഗാനശുശ്രൂഷ, ഗ്രൂപ്പ് സെഷനുകള്‍, ടാലെന്റ്‌റ് ടൈം, ഫാമിലി സെമിനാർ, ഗെയിംസ്, മിഷന്‍ ചലഞ്ച് തുടങ്ങിയ മീറ്റിംഗുകൾ ഈ ദിനങ്ങളിൽ നടത്തപ്പെടും. പാസ്റ്റർമാരായ ബിജു .സി.എക്സ്, ക്രിസ് പടിയത്ത്, പ്രത്യാശ് തോമസ് എന്നിവർ ദൈവവചനം പ്രസംഗിക്കും.
ഡോ. ബ്ലെസ്സെൺ മേമനയുടെ നേതൃത്വത്തിലുള്ള സിഎസ്ജി ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. 5 വയസ്സ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള വിബിസ്, യുവജനങ്ങള്‍ക്കുള്ള പ്രത്യേക സെഷനുകളും ഉണ്ടായിരിക്കുന്നതാണ്.






- Advertisement -
Comments are closed, but trackbacks and pingbacks are open.