പി. വൈ. പി. എ യു.എ .ഇ റീജിയൺ സംഘടിപ്പിച്ച മെഗാ ബൈബിൾ ക്വിസ് ബെറഖ 2025 മെയ് 3 ന് നടന്നു.
ഷാർജ : പി. വൈ. പി. എ യു.എ .ഇ റീജിയൺ സംഘടിപ്പിച്ച മെഗാ ബൈബിൾ ക്വിസ് ബെറഖ 2025 വളരെ അനുഗ്രമായി നടന്നു. ഐ.പി.സി യു.എ.ഇ റീജിയനിലെ 40 പരം അംഗത്വ സഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാർഥികളിൽ നിന്ന് മൂന്ന് റൌണ്ട് കളിലായി നടത്തപെട്ട മത്സരങ്ങളിൽ അവസാന റൗണ്ടിൽ പത്തു പേര് മാറ്റുരച്ചു. ബൈബിളിലെ പഞ്ച ഗ്രന്ഥങ്ങളിൽ നിന്നു ഒന്ന്, ചരിത്ര പുസ്തകങ്ങളിൽ നിന്നു ഒന്ന്, പദ്യ പുസ്തകങ്ങളിൽ നിന്ന് ഒന്ന്, പ്രവചനങ്ങളിൽ നിന്ന് ഒന്ന്, സുവിശേഷങ്ങളിൽ നിന്ന് ഒന്ന് ലേഖനങ്ങളിൽ നിന്ന് ഒന്ന് ഇങ്ങനെ ആയിരുന്നു പുസ്തകങ്ങൾ തിരഞ്ഞെടുത്തത്. വളരെ നിശ്ചയധാർഷ്ട്ട്യതയോടെ പഠിച്ച മത്സരാർഥികൾ മാറ്റുരച്ചു. മെയ് 3 നു നടന്ന ഗ്രാൻഡ് ഫിനാലായിൽ രണ്ടു സെഗ്മെന്റ് ആയി മത്സരം നടന്നു, ആദ്യ സെഗ്മെന്റലിൽ 5പേര് എലിമിനേറ്റ് ആവുകയും തുടർന്നുള്ള 5 പേരെ അടുത്ത സെഗമെൻലിൽ ശരവേഗത്തിൽ ഉള്ള ചോദ്യങ്ങളുടെ മുൻപിൽ പതറാതെ ഉത്തരം നൽകി സിസ്റ്റർ റിനി അനീഷ് ഒന്നാം സ്ഥാനവും ജോൺ പോൾ രണ്ടാം സ്ഥാനവും ഷിജു കോശി മൂന്നാം സ്ഥാനവും കരസ്ഥ മാക്കി. ഒന്നാം സ്ഥാനം ലഭിച്ചവർക് 3000 ദിർഹം ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും രണ്ടാം സ്ഥാനം ലഭിച്ചവർക്കു 2000 ദിർഹം ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും മൂന്നാം സ്ഥാനം ലഭിച്ചവർക് 1000 ദിർഹം ക്യാഷ് പ്രൈസും ട്രോഫി യും സർട്ടിഫിക്കറ്റും നൽകുകയുണ്ടായി കൂടാതെ എല്ലാം മത്സരാർഥികൾക്കും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ബ്രദർ റെജി മണിയാറ്റ് ( മണിയാറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിസ് ), ബ്രദർ സ്റ്റീഫൻ ജോഷുവ (അഫ്രോൺ കോൺട്രാക്ടിങ് ) എന്നിവർ ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തു. പി .വൈ. പി. എ റീജിയൺ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്ക ലിന്റെ അധ്യക്ഷതയിൽ ക്ഷതയിൽ നടന്ന ഗ്രാൻഡ് ഫിനാലയിൽ റീജിയൺ പ്രസിഡന്റ് ഡോക്ടർ.
വിൽസൺ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. റീജിയണിലെ പാസ്റ്റർ മാരും വിശ്വാസി കളും നിറഞ്ഞു നിന്ന സദസിൽ പാസ്റ്റർ. സുനീഷ് ജോൺസൻ ചോദ്യങ്ങൾ ചോദിച്ചു. ബൈബിൾ ക്വിസ് കൺവീനവർ ആയി ബ്രദർ സഞ്ചു എം ചെറിയാൻ ഉത്തരവാദിത്തം നിർവഹിച്ചു. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിച്ചതുകൊണ്ട് മെഗാ ബൈബിളിൽ ക്വിസ് മറക്കാനാവാത്ത ഇവന്റ് ആയി മാറി എന്ന് സെക്രട്ടറി ടോജോ തോമസ് അറിയിച്ചു.






- Advertisement -
Comments are closed, but trackbacks and pingbacks are open.