കാൽവറി ഫെലോഷിപ്പ് ചർച്ച് മസ്കറ്റ് “യാത്രയയപ്പും സ്വീകരണവും സംഘടിപ്പിച്ചു”

KE Muscat Reporter

മസ്കറ്റ് : കാൽവറി ഫെലോഷിപ്പ് ചർച്ച് മസ്കറ്റ് സഭയുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ജോബി ജോർജിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. ഏപ്രിൽ 25, വെള്ളിയാഴ്ച സഭായോഗാനന്തരമാണ് യാത്രയപ്പ് നൽകിയത്. സെക്രട്ടറി അനിൽ ചാക്കോ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സഭാ പ്രതിനിധികളും പുത്രികാ സംഘടനകളുടെ ഭാരവാഹികളും ആശംസകളും യാത്രാമംഗളങ്ങളും നേർന്നു.

മെയ് 2ന് സഭാ യോഗത്തിന് മുമ്പ് സഭാ സെക്രട്ടറി അനിൽ ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടന്ന സ്വീകരണ യോഗത്തിൽ പുതിയതായി ചാർജെടുത്ത പാസ്റ്റർ കെ.എ. ഡേവിഡിനും കുടുബത്തിനും സ്വീകരണം നൽകി. സഭയിലെ മുതിർന്ന അംഗം ജോർജ് മാത്യു പ്രാർത്ഥിച്ച് പുതിയ ശുശ്രൂഷകനെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു. ഓതറ ചർച്ച് ഒഫ് ഗോഡ് സഭയിൽ ശുശ്രൂഷിച്ച് വരവെയാണ് പാസ്റ്റർ കെ.എ ഡേവിഡ് മസ്ക്കറ്റ് കാൽവറി ഫെലോഷിപ്പ് ചർച്ചിലേക്ക് നിയമിതനായത്.

36 വർഷമായി മസ്ക്കറ്റിൽ, വേർപാടിനും വിശുദ്ധിക്കും പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന മലയാളി പെന്തക്കോസ്ത് സഭയാണ് കാൽവറി ഫെലോഷിപ്പ് ചർച്ച്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.