പാസ്റ്റർ രാജൻ ജോർജ് ഒ പി എ സഭാ ശുശ്രൂഷകനായി ചുമതല ഏറ്റെടുത്തു.

മസ്കറ്റ്: ഒ പി എ മസ്കറ്റ് സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ രാജൻ ജോർജ് ചുമതല ഏറ്റെടുത്തു. മെയ് 2 വെള്ളിയാഴ്ച മസ്കറ്റിൽ എത്തിയ പാസ്റ്റർ രാജൻ ജോർജിനെ സഭാ കൗൺസിൽ സ്വീകരിച്ചു. റൂവി ഹാളിൽ നടന്ന ആരാധനയിൽ സഭാ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു. കൊട്ടാരക്കര സ്വദേശിയായ പാസ്റ്റർ രാജൻ ജോർജ് വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. എഴുത്തുകാരൻ, പ്രഭാഷകൻ, വേദ അധ്യാപകൻ എന്നീ നിലകളിലും പരിചയസമ്പത്തുണ്ട്. 2027 ഏപ്രിൽ വരെയാണ് ശുശ്രൂഷാ കാലാവധി. റേച്ചൽ രാജൻ സഹധർമ്മിണിയാണ്. ജോയൽ, നോയൽ എന്നിവർ മക്കളാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.