ക്രൈസ്‌തവ എഴുത്തുപുര ഓസ്ട്രേലിയൻ ചാപ്റ്ററിന് നവ നേതൃത്വം.

ഓസ്ട്രേലിയ: ക്രൈസ്‌തവ എഴുത്തുപുര ഓസ്ട്രേലിയൻ ചാപ്റ്ററിന്റെ 2025 – 2027 വർഷത്തെക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. പാസ്റ്റർ ഡാനിയേൽ ഈപ്പച്ചന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ക്രൈസ്‌തവ എഴുത്തുപുര ജനറൽ സെക്രട്ടറി പാസ്റ്റർ ബ്ലസൻ ചെറിയനാട്, ജനറൽ ജോ. സെക്രട്ടറി (മീഡിയ) ഷൈജു മാത്യു എന്നിവർ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി പ്രസിഡൻറ് – ഇവാ. എൽദോസ് വർക്കി, വൈസ് പ്രസിഡൻറ് – ജിനി തോമസ്, സെക്രട്ടറി – ലിബിൻ ടൈറ്റസ്, ജോയിൻറ് സെക്രട്ടറി – ഇവാ. ടോണി ഫിലിപ്പ്, ട്രഷറർ – സുബിൻ അലക്സ്, അപ്പർ റൂം കോർഡിനേറ്റർമാരായി പാസ്റ്റർ ഡാനിയേൽ ഈപ്പച്ചൻ, ലിസ സക്കറിയ. മിഷൻ കോർഡിനേറ്റർ – ആൻറണി ജോൺ, മീഡിയ – ഫിന്നി കുര്യൻ, ഇംഗ്ലീഷ് ന്യൂസ് – പാസ്റ്റർ ജെയിംസ് ജോൺ, മലയാളം ന്യൂസ് – എബി സാം, ഇവാഞ്ചലിസം കോർഡിനേറ്റർ – മെൽബിൻ ബാബു, എന്നിവരാണ് നിയമിതരായത്. ക്രൈസ്തവ എഴുത്തുപുര വൈസ് പ്രസിഡണ്ട്‌ (മീഡിയ) സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ പുതിയ ഭാരവാഹികൾക്ക് അനുമോദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.