ലേഖനം: കാത്തുസൂക്ഷിയ്ക്കാം കുരുന്നുകളെ, ഡോ.ബെൻസൺ വി. യോഹന്നാൻ, ഐ. പി. സി. കെ. പി.എ, കുവൈറ്റ്. KPA Kuwait
ലഹരിയുടെ ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന അക്രമങ്ങളുടെയും അരാജകത്വത്തിന്റെയും ഏറ്റവും ഭീകരമായ കാഴ്ചകൾക്ക് സാക്ഷ്യം വഹിയ്ക്കുകയാണ് നമ്മുടെ കൊച്ചു കേരളം. സഹപാഠികളെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയും കുടുംബാഗങ്ങളുടെ ജീവനെടുത്തും ആർത്ത് അട്ടഹസിച്ച് ഭീതി സൃഷ്ടിയ്ക്കുന്ന യുവതലമുറെയാണ് നമ്മുടെ തെരുവോരങ്ങളിൽ നാം കാണുന്നത്. ഡിജിറ്റൽ അടിമത്വവും വയലൻസ് സിനിമകളുടെ സ്വാധീനവും കുട്ടികളുടെ സ്വഭാവ രീതികളിൽ വലിയ വ്യതിയാനം സൃഷ്ടിച്ചിട്ടുണ്ട്. കൊച്ചിയിൽ പത്ത് വയസുകാരിയ്ക്ക് സ്വന്ത സഹോദരൻ മയക്കുമരുന്നു നൽകിയതും തിരുവല്ലയിൽ മകനെ മറയാക്കികൊണ്ട് മയക്കുമരുന്ന് വില്ക്കുന്ന പിതാവും നമ്മുടെ സംസ്ഥാനത്തിന്റെ ഭീകരത വിളിച്ചോതുന്നു.
ഓരോ പ്രഭാതം വിടരുമ്പോഴും ആത്മഹത്യയുടെയും കൊലപാതകങ്ങളുടെയും ഞെട്ടിയ്ക്കുന്ന വാർത്തകളാണ് മാധ്യമങ്ങൾ വഴി നാം കേൾക്കുന്നത്. എത്രയോഭവനങ്ങൾ കണ്ണീരിൽ മുങ്ങിത്താഴുന്നു. കേരളത്തിൽ ഇപ്പൊൾ നടക്കുന്ന കൊലപാതകങ്ങളുടെയും ആത്മഹത്യയുടെ യും കുടുംബ കലഹത്തിൻ്റെയും കാര്യത്തിലുമെല്ലാം മയക്കു മരുന്നിൻ്റെ സ്വാധീനം വ്യക്തമാണ്.
ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി കുഞ്ഞുങ്ങൾ എത്തുന്ന കലാലയങ്ങൾ ഇന്ന് മയമക്കുമരുന്നുകളുടെ പിടയിലമർന്നിരിയ്ക്കുന്നു. സിന്തറ്റിക് മയക്കു മരുന്നുകളായ എം ഡി എം എ, എൽ എസ് ഡി എന്നിവയ്ക്ക് അടിമകളായാവർ ആണ് ഏറെയും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ലഹരിയ്ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയർന്നു എന്നത് ആശങ്കാജനകമാണ്. 2022ൽ 1238ഉം 23ൽ 1982 കുട്ടികളായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്നതെങ്കിൽ 2024 ആയപ്പോഴേക്കും വിമുക്തിയിൽ ചികിത്സ തേടിയു കുട്ടികളുടെ എണ്ണം 2880 ആയി ഉയർന്നു. ഏതാണ്ട് ഒൻപതും പത്തും വയസുള്ള കുട്ടികൾ പോലും മയക്കുമരുന്നിന്റെ പിടിയിലമർന്നുകൊമ്ടിരിയ്ക്കുന്നത് ഭയാനകമായ അവസ്ഥയാണ്. ലാഘവത്തോടെ കാണേണ്ട ഒരു വിഷയമല്ല ഇത്.
സാമ്പത്തിക ലാഭത്തിനുവേണ്ടി ഭരിയ്ക്കുന്ന സർക്കാർ പോലും മദ്യത്തിന്റെ ലഭ്യത വർദ്ധിയ്ക്കുമ്പോൾ അവർ ക്ഷണിച്ചുവരുത്തുന്ന ദുരന്തത്തിന്റെ ആഴം വലിയതായിരിയക്കും. കാലങ്ങളായി മദ്യമയക്ക് മരുന്നുകൾക്കെതിരെ തെരുക്കോണുകളിൽ ശക്തമായ പ്രചാരണങ്ങൾ നടത്തിയിട്ടുള്ള ഏക സമൂഹം പെന്തക്കോസ്ത് മാത്രമാണ്. ഒരുവലിയ തിന്മ സമൂഹത്തെ വിഴുങ്ങുമ്പോൾ നാം കാണികളല്ല മറിച്ച് രക്ഷയുടെ കണ്ണികളായി മാറേണം. ഈ വലിയ വിപത്തിൽ നിന്നും സമൂഹത്തെ രക്ഷിയ്ക്കുവാൻ നാം ഒന്നായി ശ്രമിയ്ക്കേണ്ടതുണ്ട്. നാശത്തിലേക്ക് അതിവേഗം പൊയ്ക്കൊണ്ടിരിയ്ക്കുന്ന ഇന്നത്തെ തലമുറകൾക്ക് വേണ്ടി കരയുവാനും ശക്തമായ ബോധവല്ക്കരണത്തിനും സഭകൾ മുന്നിട്ടിറങ്ങണം. സദൃശ്യ വാക്യങ്ങൾ 4: 12 പറയുന്നു സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊള്‍ക; ജീവന്റെ ഉത്ഭവം അതില്‍നിന്നല്ലോ ആകുന്നതു. ഈ ദുരന്തം നമ്മുടെ സഭകളിലേക്ക് പടരാതിരിയ്ക്കാൻ നാം ജാഗ്രത പാലിയ്ക്കേണം. കുഞ്ഞുങ്ങൾ അവരുടെ ഹൃദയങ്ങൾ സകലജാഗ്രതയോടുംകൂടെ കാത്ത് സൂക്ഷിയ്ക്കേണ്ടതിന് അവർക്ക്വ ആവശ്യമായ നിർദ്ദേങ്ങൾ ഭവനത്തിലും സഭയിലും ഉണ്ടാകേണം. ഈവി പത്തിനെ സമൂഹത്തിൽ നിന്നും തുടച്ച്നീക്കാൻ ഒക്കെട്ടായി ഉറച്ച മനസ്സോടെ നമുക്ക് പ്രാർത്ഥിയ്ക്കാം, പ്രവർത്തിക്കാം.





- Advertisement -
Comments are closed, but trackbacks and pingbacks are open.