ലേഖനം: ആൾക്കൂട്ടത്തിൽ തനിച്ചായവർക്കായി, നിഖിൽ മാത്യൂ.

ശാസ്ത്രജ്ഞനും തത്വചിന്തകനുമായ പുരോഹിതൻ ബ്ലെയ്സ് പാസ്കലിന്റെ വരികൾ ഇങ്ങനെയാണ് ” ALL OF HUMANTIY’S PROBLEMS STEM FROM MAN’S INABILITY TO SIT QUIETLY IN A ROOM ALONE”. തഴുതിട്ട മുറിയിൽ ചുമ്മാതിരിക്കാൻ ആവാത്തതാണ് മനുഷ്യരാശിയുടെ മുഴുവൻ പ്രതിസന്ധികൾക്കും കാരണം. ഇതിനെ ആധാരമാക്കി ചില മനഃശാസ്ത്ര പരീക്ഷണങ്ങൾ ആധുനികകാലത്ത് സംഭവിച്ചിട്ടുണ്ട്, ഒരു കൂട്ടം ആൾക്കാരെ മാറിമാറി ഒരു മുറിയിൽ 20 മിനിറ്റ് തനിച്ചിരുത്തി, വാച്ച് ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും ഒഴിവാക്കി, ആ മുറിയിലെ തൊട്ടാൽ ഷോക്ക് കിട്ടുന്ന ഒരു ഇലക്ട്രിക്കൽ ബട്ടൺ അമർത്താൻ മാത്രമാണ് അവർക്ക് അനുവാദം ഉണ്ടായിരുന്നത്. ഷോക്ക് അടിക്കുമെന്ന് അറിഞ്ഞിട്ടും പുരുഷന്മാരിൽ 70% വും സ്ത്രീകളിൽ 25% വും ബട്ടൺ അമർത്തി. “എന്തെങ്കിലും ചെയ്യാതെ കാലത്തെ തള്ളിനീക്കുക അസാധ്യമാണ്”.

ഏകാന്തത അഭിമുഖീകരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. നാം ഒറ്റപ്പെട്ടു പോകുമ്പോൾ നമ്മിലെ ഉറവുകൾ ഉടഞ്ഞു പോകുന്നതായി അനുഭവിച്ചറിയുവാൻ സാധിക്കും. ആൾക്കൂട്ടത്തിൽ തനിച്ചായവർ, നാലു ചുവരുകൾക്കുള്ളിൽ ഒതുക്കപ്പെട്ടവർ, തന്നോട് തന്നെ തോറ്റു പോയവർ, എന്തെങ്കിലും ചെയ്യാതെ കാലത്തെ തള്ളിനീക്കുവാൻ സാധിക്കാത്തവർ. എന്നാൽ ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ നിശബ്ദതയുടെ ഒരു കാലമുണ്ട്. ദൈവം അറിയാതെയല്ല നമ്മിലേക്ക് ഇതെല്ലാം പെയ്തിറങ്ങുന്നത്. മിണ്ടാതിരുന്ന് ഞാൻ ദൈവമെന്നറിഞ്ഞു കൊൾവിൻ എന്ന് പറയുമ്പോൾ ഏകാന്തതയിലും ഒറ്റപ്പെടലിലും നിശബ്ദമായി ദൈവപ്രവർത്തിക്കായും ദൈവഹിതത്തിനായും കാത്തിരിക്കണമെന്ന് കൂടി തന്നെയാണ്. വേദപുസ്തകത്തിൽ ഒറ്റപ്പെട്ടുപോയ ഒരുപാട് മനുഷ്യരെ നമുക്ക് കാണുവാൻ സാധിക്കും കാടിന്റെ വന്യതയിൽ ഒറ്റപ്പെട്ടുപോയ ദാവീദിനെ കാണാം, എല്ലാം ഉണ്ടായിട്ടും എല്ലാവരും ഉണ്ടായിട്ടും തെറ്റൊന്നും ചെയ്യാതെ കാരാഗ്രഹത്തിന്റെ ക്രൂരമായ ഇരുട്ടിൽ ഒറ്റപ്പെട്ടുപോയ ജോസഫിനെ കാണാം. എന്നാൽ നിശബ്ദ കാലത്തിനപ്പുറത്ത്ദൈ വപ്രവർത്തിയുടെയും ദൈവ നീതിയുടെയും ഒരു കാലഘട്ടം അവർക്ക് മുൻപിൽ പൂത്തുലഞ്ഞു. പത്മോസിന്റെ ഏകാന്തതയിൽ ദൈവസാന്നിധ്യമനുഭവിച്ച യോഹന്നാന് പറയുവാനുള്ളത് മഹത്വപൂർണ്ണനായ ക്രിസ്തുവിനെ കുറിച്ചാണ്, യേശു കർത്താവ് ആത്മശക്തിയോടെ ഗലീലയ്ക്ക് മടങ്ങിച്ചെല്ലുന്നതിന് മുൻപ് ഏകാന്തതയുടെയും പരീക്ഷണങ്ങളുടെയും 40 നാളുകൾ നമുക്ക് കാണുവാൻ കഴിയുന്നു. ഏകാന്തതയുടെ കാലം ഭംഗിയുള്ള ചിലത് സംഭവിക്കുന്ന ദിനങ്ങൾ കൂടിയാണ്, സ്വയം മുറിവേൽപ്പിക്കാതെ ദൈവകൃപയിൽ ആ കാലത്തെ അഭിമുഖീകരിക്കുക. സന്തുഷ്ട ഹൃദയത്തിനോ നിത്യം ഉത്സവം.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.