ഏ. ജി. ഗോസ്പെൽ സെൻറർ, പത്തനാപുരം ഗോൾഡൻ ജൂബിലി ആഘോഷിക്കുന്നു
പത്തനാപുരം: ഏ. ജി. ഗോസ്പെൽ സെൻറർ സമർപ്പിതമായ ആത്മീയ സേവനത്തിൻ്റെയും സാമൂഹിക ഉന്നമനത്തിൻ്റെയും 50 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി ചരിത്രപരമായ ഗോൾഡൻ ജൂബിലി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. ഏപ്രിൽ 27, 2025, ഞാറാഴ്ച്ച വൈകിട്ട് 4 മണിക്ക് പത്തനാപുരം നഗരമധ്യേയിലുള്ള ഗോസ്പെൽ സെൻറർ സഭ ഹാളിൽവെച്ച് ആഘോഷങ്ങൾ നടക്കും.
ഗോൾഡൻ ജൂബിലി അനുസ്മരണവും, സുവനീർ പ്രകാശനവും ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. പത്തനാപുരം സെക്ഷൻ പ്രസ്ബിറ്റർ, റവ. വി.വൈ. ജോസ്കുട്ടി, ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ശ്രീ കെ.ബി. ഗണേഷ് കുമാർ – കേരളാ ഗതാഗത വകുപ്പു മന്ത്രി, മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.
ആസന്നവർഷത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അതിൽ മെഡിക്കൽ ക്യാമ്പുകൾ, ചാരിറ്റി പ്രവർത്തനങ്ങൾ, മദ്യ-മയക്കുമരുന്ന് വിരുദ്ധ ജാഗ്രതാ ക്യാമ്പയിനുകൾ തുടങ്ങിയവ ഉൾപ്പെടും.
കഴിഞ്ഞ 50 വർഷമായി വിശ്വാസത്തിന്റെ, കാരുണ്യത്തിന്റെ, സാമൂഹിക സേവനത്തിന്റെ വിളക്കായി നിലകൊണ്ട എ.ജി. ഗോസ്പെൽ സെൻററിന്റെ സമൃദ്ധമായ പാരമ്പര്യവും ഭാവിയിലേക്കുള്ള ദർശനവും ഈ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ പ്രതിഫലിപ്പിക്കുമെന്നാണ് പ്രതീക്ഷ.





- Advertisement -
Comments are closed, but trackbacks and pingbacks are open.