ബെഥേൽ ഇന്റർനാഷണൽ പെന്തക്കോസ്ത് ചർച്ചിനു (B.I. P. C ) ജർമനിയിൽ പുതിയ ആരാധനാലയം
വാർത്ത : ഷീന ഷാജി , ബെഥേൽ ചർച്ച് , ജർമ്മനി
ജർമനി: ഇന്റർനാഷ്ണൽ പെന്തക്കോസ്ത് ചർച്ചിനു (B.I. P. C ) ജർമനിയിൽ siegen എന്ന സ്ഥലത്ത് പുതിയ ആരാധനാലയം . ഈ മാസം 25ാം തിയതി സ്വന്തമായി സഭാ ആസ്ഥാന കെട്ടിടം വാങ്ങുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇന്റർനാഷ്ണൽ പെന്തക്കോസ്ത് സഭകളുടെ പുതിയ സഭാ ആസ്ഥാന കെട്ടിടം Cologne, Frankfurt, Berlin, Stuttgart, Nürnberg, Freiburg im Breisgau, Osnabrück, Leipzig, Mannheim തുടങ്ങിയ പട്ടണങ്ങളിലുള്ള പ്രവർത്തനങ്ങളുടെ ആസ്ഥാന കേന്ദ്രമായി ഇനി മേൽ പ്രവർത്തിക്കുന്നതായിരിക്കും. ഈ മാസം ഏപ്രിൽ23-ാം തിയതി ബെഥേൽ ഇന്റർനാഷ്ണൽ പെന്തക്കോസ്ത് സഭകൾക്കു വേണ്ടി വാങ്ങിയ സഭാ ആസ്ഥാന കെട്ടിടത്തിന്റെ താക്കോൽ April 25 ന് സഭകളുടെ മുഖ്യ ശുശ്രൂഷകൻ പാസ്റ്റർ ഷാജു സാമുവേൽ ഏറ്റുവാങ്ങി.
പ്രസ്തുത സ്ഥലത്ത് – ആരാധന, വിവിധ ശുശ്രൂഷകൾ, ആത്മീക പരിശീലനങ്ങൾ, യുവജന ക്യാമ്പുകൾ, സെമിനാറുകൾ – തുടങ്ങി സഭ ദൗത്യ പ്രവർത്തനങ്ങളുടെ സഭാ ആസ്ഥാനമായി പ്രവർത്തിക്കുന്നതായിരിക്കും.
ശുശ്രുഷകൻമ്മാരുടേയും, സഭാ വിശ്വാസികളുടേയും വളരെക്കാലത്തെ പ്രാർത്ഥനകളും,ആത്മാർത്ഥമായ സഹകരണവും, സഹായവും ആണ് ബെഥേൽ ഇന്റർനാഷ്ണൽ പെന്തക്കോസ്ത് സഭകൾക്ക് ഒരു ആസ്ഥാന കേന്ദ്രം ഉണ്ടാകുവാൻ ഇടയായത്. ദൈവജനം ഒരു മനപ്പെട്ട് കർത്തൃവേലയിൽ അനുഗ്രഹിക്കപ്പെടാൻ ദൈവം സഹായിക്കേണ്ടതിന് എല്ലാവരുടേയും പ്രാർത്ഥന ചോദിക്കുന്നു.




- Advertisement -
Comments are closed, but trackbacks and pingbacks are open.