14-ാമത് ഓസ്ട്രേലിയൻ പെന്തെക്കോസ്തൽ കോൺഫറൻസിന് അനുഗ്രഹ സമാപ്തി.
ടൗൺസ്-വിൽ : ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസിൻ്റെ 14- മത് സമ്മേളനം ഞാറാഴ്ച്ച നടന്ന സംയുക്ത ആരാധനയോടെ അനുഗ്രഹപൂർണ്ണമായി സമാപിച്ചു.വെള്ളിയാഴ്ച വൈകിട്ട് ഐ.പി.സി ഓസ്ട്രേലിയ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി കോൺഫറൻസ് ഉത്ഘാടനം ചെയ്തു. റീജിയൻ സെക്രട്ടറി പാസ്റ്റർ ഏലിയാസ് ജോൺ അദ്ധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പാസ്റ്റർ തോമസ് ജോർജ്, (ഐ.പി.സി ജനറൽ ജോയ്ൻ്റ് സെക്രട്ടറി.) പാസ്റ്റർ ഫെയ്ത് ബ്ലസൻ (പള്ളിപ്പാട്) എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകി. പാസ്റ്റർ സജിമോൻ സഖറിയ, പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ സജി ജോൺ എന്നിവർ അദ്ധ്യക്ഷത വഹിച്ചു. ഞാറാഴ്ച്ച നടന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി കർത്യമേശ ശിശ്രൂഷയ്ക്കു നേതൃത്വം നൽകി. ഐ. പി. സി ഓസ്ട്രേലിയൻ ക്വയർ അനുഗ്രഹീത ഗാനങ്ങളാൽ സംഗീത ശിശ്രൂഷകൾ നിർവഹിച്ചു.
ശനിയാഴ്ച്ച നടന്ന ലേഡീസ് സെമിനാറിൽ സിസ്റ്റർ ഗ്ലാഡിസ് സെ്റ്റെയിൻസ് ദൈവ വചനത്തിൽ നിന്ന് സംസാരിച്ചു. തുടർന്ന് നടത്തപ്പെട്ട പി. വൈ. പി. എ മീറ്റിംഗിൽ പാസ്റ്റർ ഫെയ്ത് ബ്ലസൻ മുഖ്യ സന്ദേശം കൈമാറി. മീറ്റിംഗുകൾക്ക് പാസ്റ്റർ റെജി സാമുവേൽ, പാസ്റ്റർ ഫ്രഡി ജോൺസൻ എന്നിവർ അദ്ധ്യക്ഷത വഹിച്ചു.
ദൈവഹിതമായാൽ അടുത്ത വർഷത്തെ കോൺഫറൻസ് 2026 ഏപ്രിൽ 10, 11, 12 തീയതികളിൾ വാഗ വാഗയിൽ വച്ച് നടത്താൻ തീരുമാനിച്ചു.




- Advertisement -
Comments are closed, but trackbacks and pingbacks are open.