ഡോ. മാത്യു സാമുവൽ കളരിക്കൽ (77) അക്കരെ നാട്ടില്‍

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. അദ്ദേഹം ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെട്ടു, 1986-ൽ രാജ്യത്തെ ആദ്യത്തെ കൊറോണറി ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു.  അദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 2000-ൽ പത്മശ്രീ പുരസ്കാരം ലഭിച്ച അദ്ദേഹം 25,000-ലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റിക്ക് നേതൃത്വം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംസ്കാരം ഏപ്രിൽ 21-ന് കോട്ടയം മാങ്ങാനത്ത് നടക്കുമെന്ന് കുടുംബം അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.