അഗാപ്പെ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ വാർഷികം ഏപ്രിൽ 19ന്
ഓസ്‌ട്രേലിയ : സൗത്ത് വെസ്റ്റ് സിഡ്‌നിയിലെ ആത്മീയ രംഗത്ത് ശക്തമായ സാന്നിദ്ധ്യമായ അഗാപ്പെ ചർച്ച് ഓഫ് ഗോഡ്, അതിന്റെ സൺഡേ സ്കൂൾ ശുശ്രൂഷയുടെ ഒന്നാം വാർഷികം ഏപ്രിൽ ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കും. വാർഷിക സമ്മേളനത്തിൽ ഇവാഞ്ചലിസ്റ്റ് ജെയ്സൺ ജോസഫ് മുഖ്യ സന്ദേശം നൽകും. ഓസ്‌ട്രേലിയയിലെ വിവിധ ആത്മീയ സംഘടനകളുടെയും പെന്തക്കൊസ്ത് സഭകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
കുട്ടികളുടെയും കുടുംബങ്ങളുടെയും ആത്മീയ വളർച്ചയെ മുന്നിൽ കണ്ട് ഈ ശുശ്രൂഷ, കഴിഞ്ഞ ഒരു വർഷം ദൈവനിർദേശത്തോടെ പുരോഗമിച്ച വഴികൾക്കായി നന്ദി അർപ്പിക്കുവാനും, ഭാവിയിലേക്കുള്ള ദൗത്യത്തിൽ പുതുമയോടെ മുന്നേറാനും സഭ പദ്ധതിയിടുന്നു. പാസ്റ്റർ ഷിബു വർഗീസിന്റെ ദൈവിക വിളിയോടൊപ്പം ആരംഭിച്ച അഗാപ്പെ ചർച്ച് ഓഫ് ഗാഡ്, ദൈവവചനത്തിന്റെ ശക്തമായ പ്രസംഗം, ആത്മീയ കൂട്ടായ്മ, സൺഡേസ്കൂൾ ശുശ്രൂഷ തുടങ്ങിയവയിലൂടെ സിഡ്‌നിയിലെ ക്രൈസ്തവ സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു.
ഏത് വിശ്വാസിയും പങ്കെടുക്കാവുന്ന സഭായോഗവും സൺഡേസ്കൂളും എല്ലാ ഞായറാഴ്‌ചകളിലും രാവിലെ 9:30-ന് നടക്കുന്നു (5 Greendale Road, Bringelly, NSW 2556 – വെസ്റ്റേൺ സിഡ്‌നിയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം). ഈ ആത്മീയ ആഘോഷത്തിൽ എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.




- Advertisement -
Comments are closed, but trackbacks and pingbacks are open.